SignIn
Kerala Kaumudi Online
Friday, 19 April 2024 5.11 PM IST

നേമത്ത് വീണ്ടും മോഷണം: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

a

തിരുവനന്തപുരം: മൂന്ന് ദിവസത്തിനിടെ നേമത്ത് വീണ്ടും കവർച്ച. നേമം സ്റ്റുഡിയോ റോഡ് ടി.സി 49/2981 താഴെ തട്ടാരക്കുഴി വീട്ടിൽ വിനേഷ് കുമാറിന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവുമാണ് കവർന്നത്. ബുധനാഴ്ച രാത്രി 11.30നും പുലർച്ച 5.30നും മദ്ധ്യേയാണ് സംഭവമെന്നാണ് പൊലീസിന്റെ നിഗമനം. മോഷണം നടക്കുമ്പോൾ വീട്ടുകാർ ഉറക്കത്തിലായിരുന്നു.

വീടിന്റെ പിന്നിലുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിട‌പ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല് സ്വർണ വളകൾ, 18 മോതിരങ്ങൾ ഉൾപ്പെടെ മൂന്ന് പവന്റെ ആഭരണങ്ങളും രണ്ടായിരം രൂപ വിലവരുന്ന വാച്ച്, വിലകൂടിയ ബാഗ്, തുണിത്തരങ്ങൾ തുടങ്ങിയവയും മോഷണം പോയി. നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30നും വൈകിട്ട് നാലിനുമിടയിൽ പള്ളിച്ചലിൽ മധുസൂദനന്റെ വീട്ടിൽ നിന്ന് 40 പവനും അതിന് ഒരുദിവസം മുമ്പ് കല്ലിയൂർ വള്ളംകോട് സ്വദേശികൾ ക്ഷേത്രദർശനത്തിനു പോയപ്പോൾ അവരുടെ വീട് കുത്തിത്തുറന്ന് അഞ്ചുപവനും മോഷ്ടിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.