SignIn
Kerala Kaumudi Online
Friday, 19 April 2024 4.43 AM IST

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും

1

തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മൂന്ന് മുതൽ ഒമ്പത് വരെ തൃശൂർ ശോഭ സിറ്റി മാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്‌ക്രീൻ അഞ്ച്, ആറ് തിയറ്ററുകളിലാണ് 30 രാജ്യങ്ങളിൽ നിന്നുള്ള 70 സിനിമകൾ പ്രദർശിപ്പിക്കുക. മൂന്നിന് രാവിലെ പത്തിന് പ്രദർശനം ആരംഭിക്കും. വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും.

വിഖ്യാത ചലച്ചിത്ര പ്രതിഭ ജോൺ എബ്രഹാമിനെക്കുറിച്ച് പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ' ഫീച്ചർ സിനിമ ആദ്യദിവസം പ്രദർശിപ്പിക്കും. ദിവസവും 10 സിനിമകൾ പ്രദർശിപ്പിക്കും. മൂന്ന് വിഭാഗങ്ങളിലായി 24 സിനിമകൾ മത്സര രംഗത്തുണ്ട്. മുൻ വർഷങ്ങളിലേത് പോലെ ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, ഗുരുവായൂർ, കൊടുങ്ങല്ലൂർ തുടങ്ങിയ നാല് കേന്ദ്രങ്ങളിൽ സിനിമകളുടെ ഉപ പ്രദർശനവുമുണ്ടാകും.

വാർത്താ സമ്മേളനത്തിൽ ഡോ. കെ. ഗോപിനാഥൻ, ഡോ. കെ.കെ. അബ്ദുല്ല, എ. രാധാകൃഷ്ണൻ, ചെറിയാൻ ജോസഫ് സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.