ചെങ്ങന്നൂർ : പാചകവാതക വില വർദ്ധനവിനെതിരെ സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി.അജീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം ജയിംസ് ശമുവേൽ, ഏരിയ കമ്മിറ്റിയംഗം എം.കെ.മനോജ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.സുഭാഷ്, പി.ഡി.സുനീഷ് കുമാർ, ടി.കെ.സുഭാഷ്, വി.എസ്.സവിത, കെ.കെ.ചന്ദ്രൻ, കെ.കെ.ഗോപാലകൃഷ്ണൻ, ലേഖാ രാജൻ, ലേഖാ സൈജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |