SignIn
Kerala Kaumudi Online
Thursday, 25 April 2024 1.55 PM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

k

തിരുവനന്തപുരം: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 394/2019) തസ്തികയിലേക്ക് 8,9,10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് എസ്.എം.എസ്., പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ (പട്ടികജാതി/പട്ടികവർഗം),​(കാറ്റഗറി നമ്പർ 616/2021) തസ്തികയിലേക്ക് 15ന് (രാവിലെ 10.30,11.30) തീയതിയിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

നീന്തൽ പരീക്ഷ

തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി),​(കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് 10ന് രാവിലെ 8ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് സ്‌പോർട്സ് ഹബ് സ്വിമ്മിങ് പൂളിൽ സ്വിമ്മിങ് ആൻഡ് ഫ്‌ളോട്ടിംഗ് ടെസ്റ്റ് നടത്തും.


അഭിമുഖം
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് എഞ്ചിനിയർ (സിവിൽ),​(കാറ്റഗറി നമ്പർ 134/2021) തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 8,9,10,15,16,17, 22,23,24,29,30,31 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
വിവിധ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി),​(കാറ്റഗറി നമ്പർ 207/2021) തസ്തികയിലേക്ക് 8,9,14,15 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും 28 മുതൽ അഭിമുഖവും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.