SignIn
Kerala Kaumudi Online
Thursday, 28 March 2024 5.05 PM IST

കള്ളപ്പണ നിക്ഷേപമെന്ന് പരാതി: ഇ.പിയുടെ റിസോർട്ടിൽ ആദായ നികുതി റെയ്ഡ്

p

കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയ്ക്കും മകൻ പി.കെ.ജയ്സണും പങ്കാളിത്തമുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകൾ ലഭിച്ചതായി വിവരം. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പരാതിയിലാണ്

പരിശോധന.

ഈ റിസോർട്ടിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പാർട്ടി

നേതൃയോഗത്തിൽ ആരോപണമുന്നയിച്ചത് വിവാദമായിരുന്നു . ഇ.പിയും പാർട്ടിയും തമ്മിൽ അകൽച്ചയിലായതും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്നു ഇ.പി. വിട്ടു നിന്നതും ഇതിന്റെ പിന്നാലെയായിരുന്നു.

കൊച്ചിയിലെ ഒരു മാദ്ധ്യമ പ്രവർത്തകൻ ഇ.ഡിക്ക് നൽകിയ പരാതിയിൽ ,റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങൾ നൽകിയിരുന്നു.ഈ പട്ടികയിൽ ഒന്നരക്കോടി രൂപ നിക്ഷേപിച്ചവർ വരെയുണ്ട്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി ജയരാജൻ വഴി വിട്ട ഇടപെടലുകൾ നടത്തിയതിനാൽ ,അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.വൈദേകം റിസോർട്ടിനെതിരായ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് നേരത്തേ സർക്കാരിന് കത്ത് നൽകിയിരുന്നു. റിസോർട്ട് സ്ഥിതി ചെയ്യുന്ന ആന്തൂർ നഗരസഭയുടെ ചെയർപേഴ്സണും ഉദ്യോഗസ്ഥരും നിയമം വിട്ടുള്ള അനുമതി നൽകുന്നതിന് ഗൂഢാലോചന നടത്തിയെന്നും കത്തിൽ

ആരോപിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.

കണ്ണൂരിൽ സി.പി.എം ശക്തികേന്ദ്രവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാടുമായ മൊറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് വൈദേകം ആയുർവേദ വില്ലേജ്. കുന്നിടിച്ചുള്ള നിർമ്മാണ സമയത്തിനെതിരെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇ.പിയുടെ മകൻ പി.കെ. ജയ്സൺ ഉൾപ്പെടെ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും, തനിക്ക് ഈ റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ.പിയുടെ വാദം.

ഇ.​പി​യു​ടെ​ ​റി​സോ​ർ​ട്ടി​ൽ​ ​റെ​യ്ഡ്:
സി.​പി.​എംപ്ര​തി​രോ​ധ​ത്തിൽ

ക​ണ്ണൂ​ർ​ ​:​ ​വി​ള​വെ​ടു​ത്തും​ ​ക​ള​ ​പ​റി​ച്ചും​ ​സി.​പി.​ ​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ന്റെ​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധ​ ​ജാ​ഥ​ ​മു​ന്നേ​റു​മ്പോ​ൾ,​ ​ഇ​ട​തു​ ​മു​ന്ന​ണി​ ​ക​ൺ​വീ​ന​റും​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യ​ ​ഇ.​പി.​ജ​യ​രാ​ജ​ന്റെ​ ​കു​ടും​ബ​ത്തി​ന് ​പ​ങ്കാ​ളി​ത്ത​മു​ള്ള​ ​റി​സോ​ർ​ട്ടി​ൽ​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ന്റെ​ ​റെ​യ്ഡ് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.​ ​ജാ​ഥ​യിൽ
ജ​യ​രാ​ജ​ന്റെ​ ​അ​സാ​ന്നി​ദ്ധ്യം​ ​ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​യു​ള്ള​ ​റെ​യ്ഡ് ​നേ​തൃ​ത്വ​ത്തി​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യു​മാ​യി.
പാ​ർ​ട്ടി​യു​ടെ​ ​വി​വി​ധ​ ​ബ്രാ​ഞ്ച് ​യോ​ഗ​ങ്ങ​ളി​ലും​ ​മ​റ്റും​ ​ഇ.​പി.​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​മു​യ​രു​മ്പോ​ഴും,​ ​നേ​തൃ​ത്വം​ ​മി​ത​ത്വം​ ​പാ​ലി​ക്കു​ക​യാ​ണ്.​ ​ഇ.​പി​ക്ക് ​ജാ​ഥ​യി​ൽ​ ​എ​വി​ടെ​ ​നി​ന്നു​ ​വേ​ണ​മെ​ങ്കി​ലും​ ​പ​ങ്കെ​ടു​ക്കാ​മെ​ന്നു​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും​ ,​അ​ദ്ദേ​ഹം​ ​ജാ​ഥ​യോ​ട് ​മു​ഖം​ ​തി​രി​ഞ്ഞു​ ​ത​ന്നെ
നി​ൽ​ക്കു​ക​യാ​ണ്.
ഇ.​പി​യു​ടെ​ ​ഭാ​ര്യ​ ​പി.​കെ.​ഇ​ന്ദി​ര​യ്ക്കും​ ​മ​ക​ൻ​ ​പി.​കെ.​ ​ജ​യ്സ​ണും​ ​പ​ങ്കാ​ളി​ത്ത​മു​ള്ള​ ​മൊ​റാ​ഴ​യി​ലെ​ ​വൈ​ദേ​കം​ ​റി​സോ​ർ​ട്ടി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ജ​യ​രാ​ജ​ൻ​ ​നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ​വി​വാ​ദം​ ​ചൂ​ടു​പി​ടി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ത​നി​ക്ക് ​റി​സോ​ർ​ട്ടു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്നും,​ ​ത​ന്നെ​ ​വ്യ​ക്തി​ഹ​ത്യ​ ​ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു​ ​ഇ.​പി​യു​ടെ​ ​വാ​ദം.​ ​ജാ​ഥ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​വി​വാ​ദ​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​കൊ​ച്ചി​യി​ലു​ള്ള​ ​വീ​ട്ടി​ലെ​ത്തി​യ​തും​ ​നേ​തൃ​ത്വ​ത്തെ​ ​കു​ഴ​ക്കി.​ ​ജാ​ഥ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന്റെ​ ​ത​ലേ​ ​ദി​വ​സ​മാ​ണ് ​ന​ന്ദ​കു​മാ​റി​ന്റെ​ ​അ​മ്മ​യെ​ ​ആ​ദ​രി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ജ​യ​രാ​ജ​ൻ​ ​എ​ത്തി​യ​ത്.​ക്ഷ​ണ​മു​ണ്ടാ​യി​ട്ടും​ ​കാ​സ​ർ​കോ​ട്ടെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും​ ​പി​ന്നീ​ട് ​സ്വ​ന്തം​ ​നാ​ടാ​യ​ ​ക​ണ്ണൂ​രി​ലെ​ ​പ​ര്യ​ട​ന​ ​പ​രി​പാ​ടി​യി​ലും​ ​ഇ.​പി.​യു​ടെ​ ​അ​സാ​ന്നി​ദ്ധ്യം​ ​ച​ർ​ച്ച​യാ​യി​രു​ന്നു.


റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ത് ​​​സാ​​​ധാ​​​ര​​​ണ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ന്ന് ​​​ഇ.​​​പി
ക​​​ണ്ണൂ​​​ർ​​​:​​​ ​​​വൈ​​​ദേ​​​കം​​​ ​​​റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ത് ​​​സാ​​​ധാ​​​ര​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണെ​​​ന്ന് ​​​എ​​​ൽ.​​​ഡി.​​​ ​​​എ​​​ഫ് ​​​ക​​​ൺ​​​വീ​​​ന​​​ർ​​​ ​​​ഇ.​​​പി.​​​ ​​​ജ​​​യ​​​രാ​​​ജ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം​​​ ​​​ക​​​മ്പ​​​നി​​​ ​​​ടി.​​​ഡി.​​​ ​​​എ​​​സ് ​​​അ​​​ട​​​ച്ചി​​​രു​​​ന്നു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഈ​​​ ​​​വ​​​ർ​​​ഷം​​​ ​​​അ​​​ട​​​യ്ക്കേ​​​ണ്ടി​​​ ​​​വ​​​ന്നി​​​ല്ല.​​​ ​​​അ​​​താ​​​ണ് ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നും​​​ ​​​ഇ.​​​പി.​​​ ​​​പ​​​റ​​​ഞ്ഞു.


ന​​​ട​​​ന്ന​​​ത് ​​​ആ​​​ദാ​​​യ​​​ ​​​നി​​​കു​​​തി​​​ ​​​സ​​​ർ​​​വ്വെ​​​ ​​​എ​​​ന്ന് ​​​സി.​​​ ​​​ഇ.​​​ ഒ
ക​​​ണ്ണൂ​​​ർ​​​:​​​ ​​​ഇ.​​​ ​​​പി​​​ ​​​ജ​​​യ​​​രാ​​​ജ​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​ഇ​​​ന്ദി​​​ര​​​ ​​​ചെ​​​യ​​​ർ​​​ ​​​പേ​​​ഴ്സ​​​ണാ​​​യ​​​ ​​​വൈ​​​ദേ​​​കം​​​ ​​​റി​​​സോ​​​ർ​​​ട്ടി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​റെ​​​യ്ഡി​​​ൽ​​​ ​​​പ്ര​​​തി​​​ക​​​രി​​​ച്ച് ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്റെ​​​ ​​​സി.​​​ഇ.​​​ഒ​​​ ​​​തോ​​​മ​​​സ് ​​​ജോ​​​സ​​​ഫ്.​​​ ​​​ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ ​​​സ​​​ർ​​​വേ​​​ ​​​ആ​​​ണ് ​​​ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും​​​ ​​​സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​ധ​​​ന​​​ ​​​ഇ​​​ട​​​പാ​​​ടാ​​​ണ് ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ടി.​​​ഡി.​​​എ​​​സു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ​​​ന​​​ട​​​ക്കു​​​ന്ന​​​ത്.​​​ ​​​മു​​​ൻ​​​കൂ​​​ട്ടി​​​ ​​​നോ​​​ട്ടീ​​​സ് ​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​ക​​​ള്ള​​​പ്പ​​​ണം​​​ ​​​ഉ​​​ണ്ടെ​​​ന്ന​​​ ​​​ആ​​​ക്ഷേ​​​പം​​​ ​​​തെ​​​റ്റാ​​​ണ്.​​​ ​​​ബാ​​​ങ്ക് ​​​വ​​​ഴി​​​യു​​​ള്ള​​​ ​​​ഇ​​​ട​​​പാ​​​ട് ​​​മാ​​​ത്ര​​​മാ​​​ണ് ​​​ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും​​​ ​​​വൈ​​​ദേ​​​കം​​​ ​​​റി​​​സോ​​​ർ​​​ട്ട് ​​​സി.​​​ ​​​ഇ​​​ .​​​ഒ​​​ ​​​തോ​​​മ​​​സ് ​​​ജോ​​​സ​​​ഫ് ​​​വ്യ​​​ക്ത​​​മാ​​​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.