കളമശേരി: കളമശേരി നിയമസഭാ മണ്ഡലത്തിലെ 60 അങ്കണവാടികളും സ്മാർട്ടാക്കാൻ 95.61 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ബി.പി.സി.എൽ - കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെയാണ് പദ്ധതി. 'അങ്കണവാടികൾക്ക് ഒപ്പം' എന്നാണ് പദ്ധതിയുടെ പേര്. അങ്കണവാടികളിൽ
ശിശു സൗഹൃദമായ വിശാലമായ ക്ലാസ്റൂം, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുള്ള സ്ഥലം, ക്രിയേറ്റിവ് സോൺ, സൗകര്യങ്ങൾ വർദ്ധിപ്പിച്ച അടുക്കള സ്മാർട്ട് തുടങ്ങിയവുണ്ടാകും. കളമശേരി നഗരസഭയിൽ- 12, കുന്നുകര- 5, ഏലൂർ - 8, ആലങ്ങാട്- 11, കടുങ്ങല്ലൂർ-11, കരുമാല്ലൂർ 13 എന്നിങ്ങനെയാണ് തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുള്ള അങ്കണവാടികളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |