തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം ഒ.എൻ.ഡി.സി പ്ളാറ്റ്ഫോമിൽ 700 കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങൾ ഒ.എൻ.ഡി.സി ഡിജിറ്റൽ മാർക്കറ്റിംഗ് പ്ളാറ്റ്ഫോമിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വേദിയിൽ
മന്ത്രി ഓൺലൈനായി മില്ലറ്റ് പൗഡർ ഓർഡർ ചെയ്തു വാങ്ങി.
25 വർഷം പൂർത്തിയാക്കുന്ന കുടുംബശ്രീയുടെ ലക്ഷ്യങ്ങൾ പുനർനിർവചിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ അംഗങ്ങളും വിദ്യാസമ്പന്നരുമായ മൂന്നു ലക്ഷം വനിതകളെക്കൂടി നൂതനമായ സംരംഭ മേഖലയിലേക്ക് കൊണ്ടു വരണമെന്നും മന്ത്രി പറഞ്ഞു.
വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയി, ഒ.എൻ.ഡി.സി വൈസ് പ്രസിഡന്റ് നിതിൻ നായർ, സെൽമെട്രിക് ഡയറക്ടർ ദിലീപ് വാമനൻ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് എ.എസ് തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുത്ത സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിംഗ്, ഒ.എൻ.ഡി.സി പ്ളാറ്റ്ഫോമിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ ലോഞ്ച് എന്നിവ സംബന്ധിച്ച് സിമ്പോസിയവും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |