കരുനാഗപ്പള്ളി : പാചകവാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുടെ മുൻവശത്ത് അടുപ്പ്കൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിച്ചു. സമരം യൂത്ത്കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്, പ്രസിഡന്റ് കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി.ബോബൻ.ജി.നാദ്, ഷിബു. എസ്. തൊടിയൂർ, സുഭാഷ്ബോസ് വരുൺആലപ്പാട്, എ.ഷഹനാസ്, അനീഷ് മുട്ടാണിശേരിൽ, അശ്വത്ശശി,ഹരിലാൽ മുരുകാലയം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |