തിരുവനന്തപുരം: കാൽ നടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ക്രോസിംഗുകളിൽ റോഡ് മുറിച്ചുകടക്കുന്നവർക്ക് ഭീഷണിയായി വാഹനം ഓടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്. പെഡസ്ട്രിയൽ ക്രോസിംഗുകളിൽ അപകടം കൂടിവരുന്ന സാഹചര്യത്തിലാണിത്. സീബ്രാ ലൈൻ എത്തുമ്പോൾ വാഹനം വേഗത കുറയ്ക്കുകയോ റോഡ് മുറിച്ചു കടക്കുന്നവരുണ്ടെങ്കിൽ അവർക്കായി നിറുത്തുകയോ വേണം. അപകട സാദ്ധ്യത കൂടിയ സംസ്ഥാനത്തെ 178 കേന്ദ്രങ്ങളിലായിരിക്കും പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |