കൊല്ലം: ഉത്സവത്തിടയിൽ സംഘർഷം, ഒരാൾ പിടിയിൽ. പേരൂർ, തട്ടാർകോണം, മുളങ്കോട്ട് വടക്കതിൽ വീട്ടിൽ നൗഫൽ (23) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
പേരൂർ ക്ഷേത്രത്തിൽ ഉത്സവം കാണാനായെത്തിയ കിഷോറും സഹോദരങ്ങളായ വിഷ്ണുവും ഗോകുലും ഫ്ളോട്ടിന് മുമ്പിൽ ഡാൻസ് ചെയ്യുന്നത് കണ്ട പ്രതി, വിഷ്ണുവിനെ പിടിച്ചു തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്ത കിഷോറിനേയും സഹോദരങ്ങളെയും പ്രതിയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. വിഷ്ണുവിന്റെ മുഖത്ത് സാരമായി പരിക്കേൽക്കുകയും വിഷ്ണുവും കിഷോറും ധരിച്ചിരുന്ന സ്വർണ്ണമാല നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് കിഷോർ നൽകിയ പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |