തൊണ്ണൂറുകളിലെ കാമ്പസുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ലവ്‌ഫുള്ളി യുവേഴ്‌സ് വേദ. കവിതയും രാഷ്ട്രീയവും പ്രണയവുമെല്ലാം കടന്നുവരുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ വേദയായി എത്തുന്നത് രജീഷ വിജയനാണ്.
തൃശൂർ ശ്രീവർമ കോളേജ് യൂണിയൻ ചെയർമാനായ ജീവൻലാലായി വെങ്കിടേഷ് ചിത്രത്തിലെത്തുന്നു. ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, അനിഖ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, ശ്രുജി ജയൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈജു വൈലത്തൂരിന്റേതാണ് തിരക്കഥ. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, ധന്യ സുരേഷ്, രതി ശിവരാമൻ എന്നിവരുടേതാണ് വരികൾ. ടോബിൻ തോമസ് ഛായാഗ്രഹണവും സോബിൻ സോമൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
ആർ2 എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വീഡിയോ റിവ്യു കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |