തിരുവനന്തപുരം: അന്തർദ്ദേശീയ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം അഞ്ച് മുതൽ 11 വരെ കെ.ടി.ഡി.സിയുടെ കീഴിലുള്ള ഹോട്ടലുകളിൽ മുറി വാടകയിലും ഭക്ഷണത്തിനും സ്ത്രീകൾക്ക് ഇളവ് പ്രഖ്യാപിച്ചു. സ്ത്രീകൾ ബുക്ക് ചെയ്യുന്ന മുറികൾക്ക് 50 ശതമാനമാണ് വാടകയിൽ ഇളവ്. ഭക്ഷണത്തിന് 20 ശതമാനവും. തിരുവനന്തപുരത്ത് മാസ്കോട്ട്, കോവളം സമുദ്ര എന്നിവ ഉൾപ്പെടെ കോർപ്പറേഷന്റെ കീഴിലുള്ള 15 സ്ഥാപനങ്ങളിലാണ് ആനുകൂല്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |