SignIn
Kerala Kaumudi Online
Thursday, 18 July 2019 12.56 PM IST

കേരള കോൺഗ്രസ് :പിളരുന്തോറും വളർന്നോ? തളർന്നോ?

kerala-congress

വ​ള​രു​ന്തോ​റും​ ​പി​ള​രു​ക​യും​ ​പി​ള​രു​ന്തോ​റും​ ​വ​ള​രു​ക​യും​ ​ചെ​യ്യു​ന്ന​ ​പ്ര​സ്ഥാ​ന​മാ​യി​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​വി​ശേ​ഷി​പ്പി​ച്ച​ത് ​കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​അ​തി​കാ​യ​ൻ​ ​ത​ന്നെ​യാ​യി​രു​ന്ന​ ​കെ.​എം.​ ​മാ​ണി​യാ​യി​രു​ന്നു.​ ​പി​ള​രു​ക​യും​ ​വ​ള​രു​ക​യും​ ​പി​ന്നെ​യും​ ​പി​ള​രു​ക​യും​ ​ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ൽ,​ ​മാ​ണി​യു​ടെ​ ​വേ​ർ​പാ​ടി​ന് ​ശേ​ഷം​ ​സം​ഭ​വി​ച്ച​ത് ​അ​നി​വാ​ര്യ​മാ​യ​ ​മ​റ്റൊ​രു​ ​പി​ള​ർ​പ്പ്.​ ​ഒ​രു​പ​ക്ഷേ,​ ​മാ​ണി​യു​ടെ​ ​കാ​ല​ത്ത് ​ത​ന്നെ​ ​സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന് ​ക​രു​തി​യ​തു​മാ​ണി​ത്.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​സീ​റ്റി​നാ​യി​ ​ത​ർ​ക്കി​ച്ചു​ ​നി​ന്ന​ ​പി.​ജെ.​ ​ജോ​സ​ഫ് ​ഒ​ടു​വി​ൽ​ ​കീ​ഴ​ട​ങ്ങി​യ​ത് ​കൊ​ണ്ട് ​മാ​ത്രം​ ​ന​ട​ക്കാ​തെ​ ​പോ​യ​ ​പി​ള​ർ​പ്പ് ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ച്ചെ​ന്നേ​ ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​ർ​ ​ക​രു​തു​ന്നു​ള്ളൂ​ .​ ​മാ​ണി​ ​അ​ന്ത​രി​ച്ച​ ​ഒ​ഴി​വി​ൽ​ ​പാ​ലാ​യി​ലേ​ക്ക് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​നി​രി​ക്കെ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​മാ​ണി​ ​ഗ്രൂ​പ്പി​ൽ​ ​സം​ഭ​വി​ച്ച​ ​ഈ​ ​പി​ള​ർ​പ്പ് ​യു.​ഡി.​എ​ഫി​ന​ക​ത്ത് ​ഉ​ദ്വേ​ഗ​ത്തി​ന്റെ​ ​മു​ൾ​മു​ന​ ​സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും.

പ്രാ​ദേ​ശി​ക​ ​പാ​ർ​ട്ടി​ക​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ചു​വ​ന്ന​ ​സ്ഥി​തി​യി​ൽ​ ​നി​ന്ന് ​മാ​റി​ ​ബി.​ജെ.​പി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യാ​യി​ ​ഇ​ന്ന് ​ഇ​ന്ത്യ​ൻ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​വി​ജ​യി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്ര​മാ​ണു​ള്ള​ത്.​ ​പ്രാ​ദേ​ശി​ക​ ​രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​ ​മൂ​ല്യം​ ​ഇ​ടി​ഞ്ഞു​ ​തു​ട​ങ്ങി​യോ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​പ​റ​യാ​ൻ​ ​വ​ര​ട്ടെ​ ​എ​ന്നു​ ​ത​ന്നെ​യാ​ണ് ​വി​ല​യി​രു​ത്താ​നാ​വു​ക.​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​കാ​ലാ​വ​സ്ഥ​ ​എ​ങ്ങ​നെ​യും​ ​മാ​റി​ ​വ​രാം.​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഇ​ന്നും​ ​രാ​ഷ്ട്രീ​യ​ ​കാ​ലാ​വ​സ്ഥ​യെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​പ്രാ​ദേ​ശി​ക​ക​ക്ഷി​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ശ​ക്ത​മാ​യ​ ​പ്രാ​ദേ​ശി​ക​ക​ക്ഷി​യാ​യ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ന് ​അ​ത്ത​ര​മൊ​രു​ ​മേ​നി​ ​അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ടോ​?​ ​നി​യ​മ​സ​ഭ​യി​ലെ​യും​ ​മ​റ്റും​ ​ഇ​ന്ന​ത്തെ​ ​ക​ക്ഷി​ബ​ലം​ ​നോ​ക്കി​യാ​ൽ​ ​അ​തി​ല്ലെ​ന്ന് ​പ​റ​യാ​മെ​ങ്കി​ലും​ ​ആ​ഴ​ത്തി​ൽ​ ​ചി​ന്തി​ച്ചാ​ൽ​ ​അ​ങ്ങ​നെ​യ​ല്ലെ​ന്നാ​ണ് ​ഉ​ത്ത​രം.​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ഴും​ ​ചി​ത​റി​ത്തെ​റി​ച്ച് ​നി​ൽ​ക്കു​ന്ന​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ഗ്രൂ​പ്പു​ക​ൾ​ക്ക് ​മേ​ൽ​ ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ ​ക​ണ്ണെ​റി​യു​ന്ന​തെ​ന്തു​ ​കൊ​ണ്ടെ​ന്ന് ​ചി​ന്തി​ച്ചാ​ൽ​ ​അ​തി​ന്റെ​ ​കാ​ര​ണ​മ​റി​യാം.


സു​റി​യാ​നി​ ​ക​ത്തോ​ലി​ക്ക​ർ​ക്ക് ​ഭൂ​രി​പ​ക്ഷം​ ​അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം​ ​ബെ​ൽ​റ്റു​ക​ളി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സു​ക​ളെ​ ​അ​ല്ലെ​ങ്കി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​അ​വ​ഗ​ണി​ച്ച് ​ഒ​രു​ ​മു​ന്ന​ണി​ക്കും​ ​സ​ഞ്ച​രി​ക്കാ​നാ​വി​ല്ല.​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫും​ ​ഏ​തെ​ങ്കി​ലും​ ​പ്ര​ബ​ല​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​കൂ​ടെ​ ​നി​റു​ത്താ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​അ​തു​കൊ​ണ്ടാ​ണ്.​ ​പി​ള​രു​ന്തോ​റും​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​വ​ള​രു​ക​ ​ത​ന്നെ​യാ​ണെ​ന്ന് ​കെ.​എം.​ ​മാ​ണി​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​പ​റ​ഞ്ഞ​തും​ ​അ​തു​കൊ​ണ്ടാ​വ​ണം.​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​പി​ള​ർ​ന്ന​തി​ലൂ​ടെ​ ​വ​ള​രു​ക​യാ​ണോ​?​ത​ള​രു​ക​യാ​ണോ​ ​എ​ന്ന് ​കാ​ത്തി​രു​ന്ന് ​കാ​ണേ​ണ്ടി​വ​രും.


1964​ൽ​ ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ന്റെ​ ​ആ​ശീ​ർ​വാ​ദ​ത്തോ​ടെ​ ​തു​ട​ക്കം​ ​കു​റി​ച്ച​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ൽ​ ​ആ​ദ്യ​ത്തെ​ ​ഔ​ദ്യോ​ഗി​ക​ ​പി​ള​ർ​പ്പു​ണ്ടാ​യ​ത് 1976​ലാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​ചെ​യ​ർ​മാ​ൻ​സ്ഥാ​ന​വും​ ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​നേ​തൃ​സ്ഥാ​ന​വും​ ​സ്ഥാ​പ​ക​നേ​താ​വാ​യി​രു​ന്ന​ ​കെ.​എം.​ ​ജോ​ർ​ജ് ​ത​ന്നെ​ ​വ​ഹി​ക്കു​ന്ന​തി​നെ​തി​രെ​ ​കെ.​എം.​ ​മാ​ണി​യാ​ണ് ​ക​ലാ​പ​മു​യ​ർ​ത്തി​യ​തും​ ​പി​ള​ർ​പ്പി​ലേ​ക്കെ​ത്തി​ച്ച​തും.​ ​മാ​ണി​ഗ്രൂ​പ്പി​ന്റെ​ ​ഉ​ദ​യം​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു.​ ​ആ​ ​വ​ർ​ഷം​ ​ഡി​സം​ബ​റി​ൽ​ ​കെ.​എം.​ ​ജോ​ർ​ജ് ​നി​ര്യാ​ത​നാ​യ​തോ​ടെ​ ​ആ​ർ.​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ ​മ​റു​ഗ്രൂ​പ്പി​ന്റെ​ ​നേ​തൃ​സ്ഥാ​ന​മേ​റ്റെ​ടു​ത്തു.​ ​അ​ങ്ങ​നെ​ ​അ​ത് ​പി​ള്ള​ ​ഗ്രൂ​പ്പാ​യി.​ 77​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​വ​ർ​ ​ഇ​ട​ത് ​ചേ​രി​യി​ലാ​യി,​ ​പി​ന്നീ​ട് ​ജ​ന​താ​പാ​ർ​ട്ടി​യി​ൽ​ ​ല​യി​ച്ചു.​ 77​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​-​മാ​ണി​ക്ക് 20​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​അം​ഗ​ബ​ല​മു​ണ്ടാ​യ​പ്പോ​ൾ​ ​പി​ള്ള​ ​ഗ്രൂ​പ്പി​ന് ​ര​ണ്ട് ​പേ​രേ​ ​ഉ​ണ്ടാ​യു​ള്ളൂ.


മാ​ണി​ഗ്രൂ​പ്പി​ൽ​ ​ക്ര​മേ​ണ​ ​ത​ർ​ക്കം​ ​ഉ​ട​ലെ​ടു​ത്തു​ ​തു​ട​ങ്ങി.​ 1979​ൽ​ ​മാ​ണി​യോ​ട് ​ക​ല​ഹി​ച്ച് ​പു​റ​ത്ത് ​പോ​യ​ത് ​പി.​ജെ.​ ​ജോ​സ​ഫ്.​ ​മാ​ണി​ക്കെ​തി​രെ​യു​ണ്ടാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കേ​സി​നെ​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​രാ​ജി​വ​യ്ക്കു​ക​യും​ ​ജോ​സ​ഫ് ​പ​ക​രം​ ​മ​ന്ത്രി​യാ​വു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​പാ​ർ​ട്ടി​ ​ചെ​യ​ർ​മാ​നെ​ ​ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ത്തി​ലാ​ണ് ​ജോ​സ​ഫ് ​വേ​ർ​പി​രി​യു​ന്ന​ത്.​ 1982​ ​ആ​യ​പ്പോ​ഴേ​ക്കും​ ​പി​ണ​ക്കം​ ​മാ​റി​ ​വീ​ണ്ടും​ ​ഒ​ന്നാ​യി.


1984​ൽ​ ​കേ​ര​ള​കോ​ൺ​ഗ്ര​സി​ന് ​നാ​ലാ​യി​രു​ന്നു​ ​മ​ന്ത്രി​മാ​ർ.​ ​ധ​ന​കാ​ര്യം​ ​മാ​ണി​ക്ക്.​ ​കൂ​ട്ട​ത്തി​ലൊ​രാ​ളാ​യ​ ​ആ​ർ.​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ ​റെ​യി​ൽ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ന് ​ന​ഷ്ട​മാ​യ​പ്പോ​ൾ​ ​പ​ഞ്ചാ​ബ് ​ചെ​യ്ത​ത് ​പോ​ലെ​ ​ചെ​യ്താ​ലേ​ ​വി​ക​സ​നം​ ​വ​രൂ​വെ​ന്ന് ​എ​റ​ണാ​കു​ളം​ ​രാ​ജേ​ന്ദ്ര​മൈ​താ​നത്ത് പ്ര​സം​ഗി​ച്ച​ത് ​വി​വാ​ദ​മാ​യി.​ ​പ​ഞ്ചാ​ബ് ​മോ​ഡ​ൽ​ ​പ്ര​സം​ഗ​ത്തി​ന് ​പി​ള്ള​യ്ക്ക് ​മ​ന്ത്രി​സ്ഥാ​നം​ ​പോ​യി.​ ​അ​ന്ന് ​മാ​ണി​ ​പി​ള്ള​യ്ക്കൊ​പ്പം​ ​നി​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ ​മു​ഖ്യ​ ​ആ​ക്ഷേ​പം.​ ​ജോ​സ​ഫ് ​പു​റ​മേ​ക്ക് ​പി​ള്ള​യെ​ ​തു​ണ​ച്ചു​നി​ന്നു.​ ​പി​ള്ള​ ​പോ​യ​തോ​ടെ​ ​മ​ന്ത്രി​സ​ഭ​ ​അ​ഴി​ച്ചു​പ​ണി​ത​ ​മു​ഖ്യ​മ​ന്ത്രി​ ​കെ.​ക​രു​ണാ​ക​ര​ൻ​ ​മാ​ണി​യി​ൽ​ ​നി​ന്ന് ​ധ​ന​കാ​ര്യ​വ​കു​പ്പെ​ടു​ത്ത് ​ത​ച്ച​ടി​ ​പ്ര​ഭാ​ക​ര​നെ​ ​പ്ര​തി​ഷ്ഠി​ച്ചു.​ ​മാ​ണി​ക്ക് ​ജ​ല​വ​കു​പ്പ് ​ന​ൽ​കി.​ ​പി​ള്ള​യു​ടെ​ ​പേ​രി​ലു​ട​ലെ​ടു​ത്ത​ ​ശീ​ത​സ​മ​രം​ ​മൂ​ർ​ച്ഛി​ച്ച് ​ക്ര​മേ​ണ​ ​പി.​ജെ.​ ​ജോ​സ​ഫ് ​പ​ക്ഷം​ ​മാ​ണി​ഗ്രൂ​പ്പി​ൽ​ ​നി​ന്ന​ക​ന്ന​ത് ​പി​ള​ർ​പ്പി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളെ​ത്തി​ച്ചു.​ ​മാ​ണി​യു​ടെ​ ​പി​ള​ർ​പ്പ് ​സി​ദ്ധാ​ന്തം​ ​പു​റ​ത്തു​വ​രു​ന്ന​ത് ​ഈ​ ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. 1987​ൽ​ ​മാ​ണി,​ ​ജോ​സ​ഫ് ​വി​ഭാ​ഗ​ങ്ങ​ൾ​ ​വെ​വ്വേ​റെ​ ​ക​ക്ഷി​ക​ളാ​യി​ ​യു.​ഡി.​എ​ഫി​ൽ​ ​മ​ത്സ​രി​ച്ച​പ്പോ​ൾ​ ​മാ​ണി​ക്ക് ​നാ​ലും​ ​ജോ​സ​ഫി​ന് ​അ​ഞ്ചും​ ​എം.​എ​ൽ.​എ​മാ​രെ​ ​കി​ട്ടി.​ 89​ലാ​ണ് ​മു​ന്ന​ണി​യോ​ട് ​ജോ​സ​ഫ് ​അ​ക​ലു​ന്ന​തും​ ​മൂ​വാ​റ്റു​പു​ഴ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തും.​ 91​ ​ആ​യ​പ്പോ​ഴേ​ക്കും​ ​ജോ​സ​ഫ് ​ഇ​ട​ത് ​പാ​ള​യ​ത്തി​ലെ​ത്തി.​ 89​ൽ​ ​ജോ​സ​ഫി​ന്റെ​ ​നി​ല​പാ​ടി​നോ​ട് ​വി​യോ​ജി​ച്ച് ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​ബി​ ​രൂ​പീ​ക​രി​ച്ച​പ്പോ​ൾ​ ​കൂ​റു​മാ​റ്റ​നി​രോ​ധ​ന​ ​നി​യ​മം​ ​ബാ​ധ​ക​മാ​യി​ ​എം.​എ​ൽ.​എ​സ്ഥാ​ന​മൊ​ഴി​ഞ്ഞു.


ഇ​തി​നി​ട​യി​ൽ​ ​മാ​ണി​ഗ്രൂ​പ്പി​ൽ​ ​നി​ന്ന് ​തെ​റ്റി​ ​ടി.​എം.​ ​ജേ​ക്ക​ബ് ​മ​റ്റൊ​രു​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സു​ണ്ടാ​ക്കി​യി​രു​ന്നു.​ 2011​ ​വ​രെ​ ​ജോ​സ​ഫ് ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​തു​ട​ർ​ന്നു.​ ​ക​ത്തോ​ലി​ക്കാ​ ​സ​ഭാ​ദ്ധ്യ​ക്ഷ​ന്മാ​രു​ടെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ​പി​ന്നീ​ട് ​വീ​ണ്ടും​ ​മാ​ണി​യും​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​മു​മ്പ​ത്തേ​തി​ന്റെ​ ​ആ​വ​ർ​ത്ത​ന​മെ​ന്ന​ത് ​പോ​ലെ​യാ​ണ് ​ഇ​ക്ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ള​യെ​ത്തി​യ​പ്പോ​ൾ​ ​ഇ​രു​പ​ക്ഷ​ങ്ങ​ളും​ ​അ​ക​ൽ​ച്ച​യി​ലേ​ക്ക് ​നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.


ക​ർ​ഷ​ക​രു​ടെ​ ​പാ​ർ​ട്ടി​യെ​ന്ന് ​പു​റ​മേ​ക്ക് ​പ​റ​യു​ന്ന​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ക​രു​ത്തെ​ന്ന് ​പ​റ​യാ​വു​ന്ന​ത് ​ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ​ ​ആ​ശീ​ർ​വാ​ദം​ ​ത​ന്നെ.​ ​ഇ​ന്നി​പ്പോ​ൾ​ ​കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​പ്ര​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൻ.​ഡി.​എ​യും​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ ​ക​ണ്ണു​വ​യ്ക്കു​ന്ന​ത് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ഗ്രൂ​പ്പു​ക​ളി​ൽ.​ ​ചെ​റു​ ​ക​ഷ​ണ​ങ്ങ​ളെ​ല്ലാം​ ​ചേ​ർ​ത്ത് ​മൂ​ന്ന് ​മു​ന്ന​ണി​ക​ളി​ലു​മാ​യി​ 7​-​ 8​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ഗ്രൂ​പ്പു​ക​ളെ​ങ്കി​ലും​ ​ഇ​ന്നു​ണ്ട്.​ ​പാ​ർ​ല​മെ​ന്റ​റി​ ​പ്രാ​തി​നി​ദ്ധ്യം​ ​വ​ച്ചു​നോ​ക്കി​യാ​ൽ​ ​തീ​ർ​ത്തും​ ​ശു​ഷ്ക​മാ​ണെ​ങ്കി​ലും​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ലെ​ ​സു​റി​യാ​നി​ ​ക​ത്തോ​ലി​ക്ക​ർ​ക്കി​ട​യി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ശാ​ക്തി​ക​ചേ​രി​യാ​യി​ ​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം​ ​കാ​ലം​ ​കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​അ​വ​ർ​ക്കു​ള്ള​ ​പ്ര​സ​ക്തി​ ​തു​ട​രു​ക​ ​ത​ന്നെ​ ​ചെ​യ്യു​മെ​ന്നാ​ണ് ​അ​വ​രു​ടെ​ ​വി​ശ്വാ​സം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA CONGRESS, KM MANI, JOSE K MANI, PJ JOSEPH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.