SignIn
Kerala Kaumudi Online
Tuesday, 16 July 2019 11.35 AM IST

ഒഴിവാക്കേണ്ടിയിരുന്ന പണിമുടക്ക്

editorial

ബം​ഗാ​ളി​ൽ​ ​ഒ​രാ​ഴ്ച​യാ​യി​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​ഡോ​ക്ട​ർ​മാ​രോ​ട് ​അ​നു​ഭാ​വം​ ​പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ​രാ​ജ്യ​ത്തൊ​ട്ടാ​കെ​ ​ഇ​ന്ന​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​സൂ​ച​നാ​ ​പ​ണി​മു​ട​ക്കി​ലാ​യി​രു​ന്നു.​ ​അ​ത്യാ​ഹി​ത​വി​ഭാ​ഗം​ ​ഒ​ഴി​കെ​ ​മ​റ്റു​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​പ​ണി​മു​ട​ക്ക് ​ബാ​ധി​ച്ച​തി​നാ​ൽ​ ​ചി​കി​ത്സ​ ​ല​ഭി​ക്കാ​തെ​ ​ജ​ന​ങ്ങ​ൾ​ ​രാ​ജ്യ​മൊ​ട്ടാ​കെ​ ​വ​ല​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​രാ​വി​ലെ​ ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​പ​ണി​മു​ട​ക്കി​യ​ശേ​ഷം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​സ​ന്ന​ദ്ധ​രാ​യ​തി​നാ​ൽ​ ​അ​ധി​കം​ ​ക​ഷ്ട​പ്പാ​ടു​ണ്ടാ​യി​ല്ലെ​ന്ന് ​ആ​ശ്വ​സി​ക്കാം.​ ​എ​ന്നാ​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​ഇ​ത​ര​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​സ്ഥി​തി​ ​അ​ങ്ങേ​യ​റ്റം​ ​ഗു​രു​ത​ര​മാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​വാ​ർ​ത്ത.


ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഹ്വാ​ന​മ​നു​സ​രി​ച്ചാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​പ​ണി​മു​ട​ക്ക് ​എ​ന്ന​ ​അ​റ്റ​കൈ​യ്ക്ക് ​ഇ​റ​ങ്ങി​യ​ത്.​ ​ആ​ശു​പ​ത്രി​ക​ളെ​ ​ന​ര​ക​തു​ല്യ​മാ​ക്കു​ന്ന​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​പ​ണി​മു​ട​ക്ക് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​നീ​തി​പീ​ഠ​വു​മൊ​ക്കെ​ ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തി​ന​കം​ ​സ​മ​ര​ത്തി​ന്റെ​ ​തീ​ച്ചൂ​ള​യി​ൽ​ ​എ​ത്തി​നി​ൽ​ക്കു​ന്ന​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​ക​ൾ​ ​അ​തൊ​ന്നും​ ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​ഏ​ത് ​പ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലും​ ​രോ​ഗി​ക​ൾ​ക്ക് ​ആ​ശ്വാ​സം​ ​പ​ക​രാ​ൻ​ ​ധാ​ർ​മ്മി​ക​മാ​യി​ ​ക​ട​പ്പെ​ട്ട​ ​ഡോ​ക്ട​ർ​മാ​ർ​ ​അ​നു​ര​ഞ്ജ​ന​ത്തി​ന്റെ​ ​സ​ക​ല​ ​പാ​ത​യും​ ​അ​ട​യു​ന്ന​ ​ഘ​ട്ട​ത്തി​ൽ​പ്പോ​ലും​ ​ആ​ശു​പ​ത്രി​ക​ളെ​ ​നി​ശ്ച​ല​മാ​ക്കും​ ​വി​ധ​ത്തി​ലു​ള്ള​ ​സ​മ​ര​മു​റ​ക​ൾ​ ​സ്വീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ​വി​വേ​ക​മ​തി​ക​ൾ​ ​ഒാ​ർ​മ്മി​പ്പി​ക്കാ​റു​ള്ള​ത്.​ ​രോ​ഗ​ശാ​ന്തി​ ​തേ​ടി​ ​എ​ത്തു​ന്ന​വ​ർ​ ​ആ​ശ്ര​യ​മി​ല്ലാ​തെ​ ​പെ​രു​വ​ഴി​യി​ലാ​കു​ന്ന​ ​അ​വ​സ്ഥ​ ​സ​ങ്ക​ല്പി​ക്കാ​ൻ​ ​പോ​ലു​മാ​കു​ന്നി​ല്ല.​ ​പ​ണി​മു​ട​ക്കി​നാ​ധാ​ര​മാ​യി​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ആ​വ​ശ്യം​ ​എ​ത്ര​ത​ന്നെ​ ​സാ​ധു​ത​യു​ള്ള​താ​ണെ​ങ്കി​ലും​ ​ഇൗ​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​കു​ന്ന​തി​ലൂ​ടെ​ ​ഉ​ണ്ടാ​കു​ന്ന​ ​ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ത് ​എ​ല്ലാ​ ​ദു​രി​താ​വ​സ്ഥ​യി​ലു​മെ​ന്ന​പോ​ലെ​ ​സ​മൂ​ഹ​ത്തി​ലെ​ ​സാ​ധാ​ര​ണ​ക്കാ​രും​ ​പാ​വ​പ്പെ​ട്ട​വ​രു​മാ​യ​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ ​മാ​ത്രം​ ​ആ​ശ്ര​യ​മാ​യ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രോ​ഗി​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​ഒ​രൊ​റ്റ​ദി​വ​സം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​വി​ധം​ ​ദു​രി​ത​ത്തി​ലാ​യ​ത്.


കൊ​ൽ​ക്ക​ത്ത​യി​ലെ​ ​എ​ൻ.​ആ​ർ.​എ​സ്,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ഡ്യൂ​ട്ടി​ക്കി​ടെ​ ​ഏ​താ​നും​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​രോ​ഗി​യു​ടെ​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നു​ ​നേ​രി​ടേ​ണ്ടി​വ​ന്ന​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​ബം​ഗാ​ളി​ൽ​ ​ഒ​രാ​ഴ്ച​യാ​യി​ ​ഡോ​ക്ട​ർ​മാ​ർ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ത്.​ ​ന​യ​പ​ര​മാ​യി​ ​ഇ​ട​പെ​ട്ട് ​ഉ​ട​ന​ടി​ ​തീ​ർ​ക്കാ​മാ​യി​രു​ന്ന​ ​പ്ര​ശ്നം​ ​ഡോ​ക്ട​ർ​മാ​രെ​ ​ഒ​ന്ന​ട​ങ്കം​ ​തെ​രു​വി​ലി​റ​ക്കു​ന്ന​ ​സ്ഥി​തി​യി​ലേ​ക്ക് ​വ​ള​ർ​ത്തി​യ​ത് ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​യു​ടെ​ ​ധാ​ർ​ഷ്ട്യ​വും​ ​അ​ഹ​ങ്കാ​ര​വും​ ​നി​റ​ഞ്ഞ​ ​സ​മീ​പ​ന​മാ​ണ്.​ ​കൈ​കാ​ര്യം​ ​ചെ​യ്ത് ​പ്ര​ശ്നം​ ​വ​ഷ​ളാ​ക്കി​യ​തി​ന്റെ​ ​ദു​രി​ത​മ​ത്ര​യും​ ​സ​ഹി​ക്കേ​ണ്ടി​വ​ന്ന​ത് ​സ​മൂ​ഹ​ത്തി​ലെ​ ​സാ​ധാ​ര​ണ​ക്കാ​രാ​ണ്.​ ​പാ​വ​ങ്ങ​ൾ​ക്കും​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും​ ​വേ​ണ്ടി​യാ​ണ് ​ത​ന്റെ​ ​ജീ​വി​ത​വും​ ​ഭ​ര​ണ​വു​മെ​ന്ന് ​നാ​ഴി​ക​യ്ക്ക് ​നാ​ല്പ​തു​വ​ട്ടം​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​ഒ​രു​ ​മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നു​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ത് ​പ​ല​തു​മാ​ണ് ​ബം​ഗാ​ളി​ൽ​ ​സ​മീ​പ​കാ​ല​ത്ത് ​കാ​ണാ​നാ​വു​ന്ന​ത്.​ ​സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ട​ ​ഡോ​ക്ട​ർ​മാ​രെ​ ​പാ​ഠം​ ​പ​ഠി​പ്പി​ച്ചേ​ ​അ​ട​ങ്ങൂ​ ​എ​ന്ന​ ​വാ​ശി​യി​ൽ​ ​മു​ന്നോ​ട്ടു​പോ​യ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​ഫ​ല​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​രോ​ഗി​ക​ളെ​ ​ഒ​ന്ന​ട​ങ്കം​ ​ശി​ക്ഷി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​ഡോ​ക്ട​ർ​മാ​രും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ത​മ്മി​ലു​ള്ള​ ​ഏ​റ്റു​മു​ട്ട​ൽ​ ​കാ​ര​ണം​ ​എ​ത്ര​ ​പേ​രാ​ണ് ​ക​ഷ്ട​ത്തി​ലാ​വു​ന്ന​തെ​ന്ന് ​ഇ​രു​കൂ​ട്ട​രും​ ​ചി​ന്തി​ച്ചി​ല്ല.​ ​അ​നു​ര​ഞ്ജ​ന​ ​ച​ർ​ച്ച​യ്ക്ക് ​ഇ​തി​നി​ടെ​ ​ഡോ​ക്ട​ർ​മാ​ർ​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ഉ​പാ​ധി​ക​ളാ​ക​ട്ടെ​ ​വി​ചി​ത്ര​ ​സ്വ​ഭാ​വ​ത്തി​ലു​ള്ള​തു​മാ​ണ്.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​കാ​മ​റ​ക​ളു​ടെ​യും​ ​മു​ന്നി​ൽ​ ​'​ലൈ​വാ​യി​"​ ​വേ​ണം​ ​ച​ർ​ച്ച​യെ​ന്ന​ ​ക​ടും​പി​ടി​ത്തം​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​ഒ​ടു​വി​ൽ​ ​അ​വ​ർ​ ​ത​യ്യ​റാ​യ​ത് ​ന​ല്ല​ ​കാ​ര്യം​ ​ത​ന്നെ.​ ​ഡ്യൂ​ട്ടി​ക്കി​ടെ​ ​ഡോ​ക്ട​ർ​മാ​ർ​ക്കും​ ​മ​റ്റു​ ​ആ​ശു​പ​ത്രി​ ​സ്റ്റാ​ഫി​നും​ ​നേ​രെ​ ​ഉ​ണ്ടാ​കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​പ​ര്യാ​പ്ത​മാ​യ​ ​കേ​ന്ദ്ര​നി​യ​മം​ ​വേ​ണ​മെ​ന്നാ​ണ് ​ഐ.​എം.​എ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ശ​ക്ത​മാ​യ​ ​നി​യ​മം​ ​വ​ന്നാ​ലും​ ​രാ​ജ്യ​ത്തൊ​രി​ട​ത്തും​ ​കൊ​ൽ​ക്ക​ത്ത​ ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ട​ന്ന​തു​പോ​ലു​ള്ള​ ​കൈ​യേ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്ന​തി​ന് ​യാ​തൊ​രു​ ​ഉ​റ​പ്പും​ ​ഇ​ല്ലെ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം,​ ​ആ​ശു​പ​ത്രി​സ്റ്റാ​ഫി​ന്റെ​ ​മോ​ശം​ ​പെ​രു​മാ​റ്റ​ത്തി​ന്റെ​യും​ ​ചി​കി​ത്സാ​പി​ഴ​വി​ന്റെ​യും​ ​മ​റ്റും​ ​പേ​രി​ൽ​ ​രാ​ജ്യ​ത്ത് ​എ​വി​ടെ​യും​ ​രോ​ഗി​ക​ളു​ടെ​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്ന് ​സ​മ​നി​ല​വി​ട്ട​ ​പെ​രു​മാ​റ്റ​വും​ ​സം​ഘ​ർ​ഷ​സ്ഥി​തി​യും​ ​ഉ​ണ്ടാ​വു​ക​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​പ്ര​ത്യ​ക്ഷ​ത്തി​ൽ​ത്ത​ന്നെ​ ​ചി​കി​ത്സാ​പ്പി​ഴ​വു​മൂ​ലം​ ​മ​ര​ണ​പ്പെ​ടു​ന്ന​ ​രോ​ഗി​യു​ടെ​ ​ആ​ൾ​ക്കാ​ർ​ ​വി​കാ​ര​വി​ക്ഷോ​ഭ​ത്തി​ൽ​ ​അ​രു​താ​ത്ത​ത് ​ചെ​യ്യാ​ൻ​ ​മു​തി​ർ​ന്നെ​ന്നു​വ​രും.​ ​എ​വി​ടെ​യും​ ​കാ​ണു​ന്ന​ ​പ്ര​വ​ണ​ത​യാ​ണി​ത്.​ ​രോ​ഗി​യും​ ​രോ​ഗി​യു​ടെ​ ​ആ​ൾ​ക്കാ​രും​ ​സ​മ​ചി​ത്ത​ത​ ​പാ​ലി​ക്ക​ണ​മെ​ന്നു​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​ത​ന്നെ​ ​പ്ര​ധാ​ന​മാ​ണ് ​പ​ര​മാ​വ​ധി​ ​മെ​ച്ച​പ്പെ​ട്ട​ ​ചി​കി​ത്സ​യും​ ​ശു​ശ്രൂ​ഷ​യും​ ​ന​ൽ​കാ​നു​ള്ള​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും.​ ​അ​ത് ​ല​ഭി​ക്കാ​തെ​ ​വ​രു​മ്പോ​ഴാ​ണ് ​ആ​ളു​ക​ൾ​ ​ക്ഷു​ഭി​ത​രാ​കു​ന്ന​തും​ ​സ​ഹി​കെ​ട്ട് ​കൈ​യേ​റ്റ​ത്തി​ന് ​മു​തി​രു​ന്ന​തും.
സം​സ്ഥാ​ന​ത്ത് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​മാ​രും​ ​ഇ​ന്ന​ലെ​ ​സൂ​ച​നാ​ ​പ​ണി​മു​ട​ക്കി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​പു​തി​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞ് ​ഡോ​ക്ട​ർ​മാ​ർ​ ​ഡ്യൂ​ട്ടി​ക്കെ​ത്തി​യ​പ്പോ​ൾ​ ​പ​ല​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​താ​റു​മാ​റാ​യി.​ ​സം​ഘ​ട​നാ​ബ​ലം​ ​വി​ജ​യി​ച്ച​പ്പോ​ൾ​ ​പ​തി​വു​പോ​ലെ​ ​ജ​ന​ത്തി​ന്റെ​ ​കാ​ര്യം​ ​ക​ഷ്ട​ത്തി​ലു​മാ​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.