മാള: തൃശൂർ മാളയിൽ ബിലീവേഴ്സ് ചർച്ച് ആശുപത്രിയ്ക്ക് പിന്നിലുള്ള പാടത്തിന് തീപിടിത്തം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല.
ഏകദേശം 35 ഏക്കറോളം പാടം കത്തിനശിച്ചുവെന്നാണ് കരുതുന്നത്. ആളപായമില്ല. ബിലീവേഴ്സ് ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാടമെന്നാണ് വിവരം. കൃഷിയിറക്കാതെ തരിശായി കിടന്ന പ്രദേശമാണിത്. കുറ്റിക്കാടുകളും പുൽച്ചെടികളുമായിരുന്നു ഇവിടെ അധികവും. കടുത്ത ചൂടിൽ പുല്ലിന് തീപിടിച്ചതാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |