SignIn
Kerala Kaumudi Online
Thursday, 25 April 2024 8.22 PM IST

വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ ഒരുകൂട്ടം കുരങ്ങുകൾ, ഭയന്ന് പുറത്തിറങ്ങാതെ അയൽക്കാർ

monkey

ഹൈദരാബാദ്: വീട്ടിൽ അടുക്കളയിൽ പാത്രംകഴുകിക്കൊണ്ടിരുന്ന വൃദ്ധയെ ആക്രമിച്ച് കൊലപ്പെടുത്തി കുരങ്ങന്മാർ. തെലങ്കാനയിലെ കാമറെഡ്‌ഡി ജില്ലയിൽ രാമറെഡ്‌ഡി ഗ്രാമത്തിലാണ് സംഭവം. 70കാരിയായ ചതറബൊയ്‌ന നർസവ്വയാണ് കൊല്ലപ്പെട്ടത്. മാർച്ച് മൂന്നിനായിരുന്നു സംഭവം.

സംഭവം നടക്കുമ്പോൾ വീട്ടിൽ വൃദ്ധ തനിച്ചായിരുന്നു. ഇവരോടൊപ്പമുള്ള ഇളയമകൾ ഒരു വിവാഹ ചടങ്ങിന് പോയ നേരമാണ് പ്രശ്‌നമുണ്ടായത്. വീട്ടിലേക്ക് ഇരുപതിലധികം കുരങ്ങുകളാണ് ഇരച്ചുകയറിയത്. ഇവയെ അകറ്റാൻ ശ്രമിക്കവെയാണ് നർസവ്വയ്‌ക്ക് പരിക്കുപറ്റിയത്. വൃദ്ധയുടെ നെഞ്ചിലും മുതുകിലും കൈകാലുകളിലും ഗുരുതര പരിക്കേറ്റു.

വൃദ്ധയെ ആക്രമിക്കുന്ന ശബ്‌ദം കേട്ടെങ്കിലും അയൽവാസികളാരും പുറത്തുവന്നതേയില്ല. ഈ സമയം ഇവരെല്ലാം വീട് പൂട്ടി സുരക്ഷിതമായി ഉള്ളിലിരിക്കുകയായിരുന്നു. കുരങ്ങുകൾ പോയശേഷം മാത്രമാണ് ഇവർ പുറത്തുവന്നത്. നർസവ്വയെ തുടർന്ന് ആശുപത്രിയിലാക്കിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വൈകാത മരണം സംഭവിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MONKEY ATTACK, MONEKYS, ELDERLY, WOMAN DIES
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.