SignIn
Kerala Kaumudi Online
Saturday, 20 April 2024 5.50 AM IST

ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ രണ്ടാമതും ചുമതലയേറ്റു; സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ

manik-saha

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് മാണിക് സാഹ ത്രിപുരയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. അദ്ദേഹത്തെക്കൂടാതെ എട്ട് മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റു.

അഗർത്തലയിലെ വിവേകാനന്ദ മൈതാനത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ,​ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി എസ് തമാംഗ് എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

ത്രിപുര മുൻ മുഖ്യമന്ത്രിയായ ബിപ്ളവ് കുമാർ ദേബും വേദിയിലുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബി.ജെ.പി പാർലമന്ററി പാർട്ടി യോഗമാണ് സാഹയെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തത്. 2022 മേയ് 15നാണ് മുഖ്യമന്ത്രിയായിരുന്ന ബിപ്ളവ് കുമാർ ദേബിനെ മാറ്റി ബിജെപി നേതൃത്വം മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANIK SAHA, TRIPURA CHIEF MINISTER, PM MODI, AMIT SHAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.