കൊച്ചി: മുൻകേന്ദ്രമന്ത്രി പി.സി. തോമസിന്റെ മകനും എൻജിനിയറുമായ ജിത്തു തോമസ് (42) നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2.30ന് കതൃക്കടവ് കുമാരനാശാൻ നഗർ 67 (പുള്ളോലിൽ ) വീട്ടിൽ സംസ്കാര ശുശ്രുഷകൾ നടക്കും. തുടർന്ന് സംസ്കാരം എളംകുളം ലിറ്റിൽഫ്ളവർപള്ളി സെമിത്തേരിയിൽ. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: ജയത (കോഴഞ്ചേരി പുല്ലാട് തയ്യിൽ ബ്ലുഹിൽ കുടുംബാംഗം). മക്കൾ: ജോനാഥൻ, ജോഹാൻ (ചോയ്സ് സ്കൂൾ വിദ്യാർത്ഥികൾ). മാതാവ് : മേരിക്കുട്ടി തോമസ്. സഹോദരങ്ങൾ: പി.ടി. ചാക്കോ, മരിയ തോമസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |