SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.27 AM IST

ബോളിവുഡ് നടൻ സതീഷ് കൗശിക് അന്തരിച്ചു

satish-kaushik-

മുംബയ്:ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. അടുത്ത സുഹൃത്തായ നടൻ അനുപം ഖേറാണ് കൗശികിന്റെ മരണം ട്വിറ്ററിലൂടെ അറിയിച്ചത്."മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണെന്ന് എനിക്കറിയാം! പക്ഷെ എന്നെങ്കിലും എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിത് എഴുതുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്!! നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്'- അനുപം ഖേർ ട്വീറ്റ് ചെയ്തു.നടി കങ്കണ റണാവത്തും നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.


1956 ഏപ്രിൽ 13ന് ഹരിയാനയിൽ ജനിച്ച സതീഷ് കൗശിക് നടൻ, ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീമേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. മിസ്റ്റർ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്.സതീഷ് കൗശിക്കിന് ഭാര്യയും ഒരു മകളുമുണ്ട്.

 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR, SATISH, KAUSHIK, PASSES AWAY AT 66
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.