അഹമ്മദാബാദ്: ഇന്ത്യ - ഓസ്ട്രേലിയ നാലാം ടെസ്റ്റിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമായി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമ്മിയാണ് ഇന്ത്യൻ ടീമിൽ. ക്രിക്കറ്റ് ടെസ്റ്റ് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും മൊട്ടേരയിലെ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്.
Gujarat | Australian Prime Minister Anthony Albanese arrives at Narendra Modi Stadium in Ahmedabad, Prime Minister Modi welcomes him to the venue.
— ANI (@ANI) March 9, 2023
The two Prime Ministers will watch the final match of the #BorderGavaskarTrophy2023 that will begin shortly here. pic.twitter.com/0qfvfCa4ko
നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. തന്നെ രാജ്യത്തേക്ക് ക്ഷണിച്ചതിന് അദ്ദേഹം മോദിക്ക് നന്ദി പറഞ്ഞു. ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ താൻ ആവേശഭരിതനാണെന്നും ആന്തണി അൽബനീസ് കൂട്ടിച്ചേർത്തു.
മത്സരം കണ്ടതിന് ശേഷം അൽബനീസ് മുംബയിലേക്ക് തിരിക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്തിൽ അദ്ദേഹം കയറും. ഇതോടെ ഐഎൻഎസ് വിക്രാന്തിൽ കയറുന്ന ആദ്യ വിദേശ നേതാവായി ആന്തണി അൽബനീസ് മാറും. കഴിഞ്ഞ വർഷം സെപ്തംബറിലാണ് വിമാന വാഹിനിക്കപ്പൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |