SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.40 PM IST

ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ല, മൈക്ക് ഓപ്പറേറ്റർമാരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

mv-govindan

കൊച്ചി : മൈക്ക് ഓപ്പറേറ്റർമാരുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

പൊതുയോഗത്തിൽ സ്റ്റേജിൽ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക, രഹസ്യം പറഞ്ഞാലാണ് അപകടം. ഇത് ജനങ്ങളെല്ലാം കേട്ടതു കൊണ്ട് യാതൊരു പ്രശ്നവുമില്ല. അയാൾക്കതിൽ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല. നിങ്ങളെല്ലാം ചേർന്ന് ജാഥയ്ക്കെതിരായി വാർത്ത വരണമല്ലോ. മൈക്ക് സെറ്റുകാരനെയെങ്കിലും പിടിച്ചേക്കാം എന്ന് വിചാരിച്ച് ഉത്പാദിപ്പിച്ച വാർത്തയാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂർ മാളയിൽ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ എം.വി. ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗിൽഡ് രംഗത്തെത്തിയിരുന്നു. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എം.വി. ഗോവിന്ദൻ യുവാവിനെ പരസ്യമായി ശാസിച്ചത്. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി എന്നു ചോദിച്ച ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ഇറക്കിവിട്ടിരുന്നു, സംഭവം വിവാദമായതിന് പിന്നാലെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN, CPM KERALA, MIKE SET, MIKE OPERATOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.