SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.22 PM IST

ബ്രഹ്മപുരം: മുഖ്യമന്ത്രി പുകയിൽ മറഞ്ഞോയെന്ന് വി. മുരളീധരൻ

v-muraleedharan

തിരുവനന്തപുരം: ബ്രഹ്മപുരം ദുരന്തത്തിൽ പിണറായി വിജയന്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണ്? മാലിന്യ സംസ്കരണത്തിൽ പോലും ബന്ധുനിയമനം നടത്തി വിളിച്ചു വരുത്തിയ ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാർ നൽകാൻ മുൻകൈയെടുത്തത് പിണറായി വിജയനാണ്.

ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ദ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കിൽ കൊതുക് വരുമെന്ന് കൊവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയൻ. രണ്ട് ദിവസം കൊണ്ട് തീ കെടുത്തുമെന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിലൊളിച്ചു.
ആമസോൺ കാടുകളിലെ തീപിടിത്തത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്‌.ഐ നേതാക്കൾ അധികാരക്കസേരയിലിരിക്കുമ്പോഴാണ് കേരളത്തിന് ശ്വാസംമുട്ടുന്നതെന്നും മുരളീധരൻ പറഞ്ഞു.

 ബ്ര​ഹ്മ​പു​രം​ ​മാ​ലി​ന്യം നീ​ക്ക​ണ​മെ​ന്ന് ​ഹ​ർ​ജി

​ബ്ര​ഹ്മ​പു​രം​ ​പ്ളാ​ന്റി​ലെ​ ​തീ​യ​ണ​യ്ക്കാ​നും​ ​കൊ​ച്ചി​യി​ലെ​ ​മാ​ലി​ന്യ​നീ​ക്കം​ ​പു​ന​രാ​രം​ഭി​ക്കാ​നും​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​പ്ളാ​ന്റി​ലെ​ ​തീ​പി​ടി​ത്ത​ത്തെ​ ​തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സി​നൊ​പ്പം​ ​ഇ​ന്നു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​വി​ഷ​പ്പു​ക​ ​ശ്വ​സി​ച്ച​വ​രെ​ ​വി​ശ​ദ​ ​പ​രി​ശോ​ധ​ന​യ്ക്കു​ ​വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും​ ​ഇ​വ​ർ​ക്ക് ​ചി​കി​ത്സ​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വി​ൽ​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​ഇ​ന്ന​ലെ​ ​ജ​സ്റ്റി​സ് ​കെ.​ ​വി​നോ​ദ് ​ച​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​സി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചാ​ണ് ​ഈ​ ​ഹ​ർ​ജി​ ​ജ​സ്റ്റി​സ് ​എ​സ്.​വി.​ ​ഭ​ട്ടി,​ ​ജ​സ്റ്റി​സ് ​ബ​സ​ന്ത് ​ബാ​ലാ​ജി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ലെ​ ​കേ​സി​നൊ​പ്പം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി​യ​ത്.​ ​സി.​എം.​പി​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​പ​ള്ളു​രു​ത്തി​ ​സ്വ​ദേ​ശി​യു​മാ​യ​ ​പി.​ ​രാ​ജേ​ഷാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.