SignIn
Kerala Kaumudi Online
Thursday, 25 April 2024 1.30 PM IST

6 ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്

1

തിരുവനന്തപുരം: ദുരന്ത നിവാരണ വകുപ്പ് പുറത്ത് വിട്ട ദൈനംദിന അന്തരീക്ഷ ഈർപ്പ താപനില സൂചികയിൽ സൂര്യാഘാത മുന്നറി​യി​പ്പ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,​ കോഴിക്കോട് ജില്ലകളിൽ വലിയ രീതിയിൽ ചൂട് വർദ്ധിക്കുമെന്നും താപസൂചിക വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ദിവസവും താപസൂചിക പ്രസിദ്ധീകരിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താപസൂചിക തയ്യാറാക്കിയത്.

താപസൂചിക ക്രമം

 26 - 32 വരെ: ജാഗ്രത പാലിക്കണം

 32 -41: അതീവ ജാഗ്രത

 41- 54: അപകടഘട്ടം

 54 മുകളിൽ ഏറ്റവും അപകടം

ജില്ലകളിലെ ഇന്നലത്തെ താപസൂചിക

 തിരുവനന്തപുരം-54

 ആലപ്പുഴ- 45

 കോഴിക്കോട് - 54

 കോട്ടയം, എറണാകുളം,​ കണ്ണൂർ - 40-45

ജില്ലകളിൽ ഇന്നലത്തെ താപനില (സെൽഷ്യസിൽ)​

 തിരുവനന്തപുരം സിറ്റി -34.2
 തിരുവനന്തപുരം വിമാനത്താവളം -32.9
 പുനലൂർ -36.5
 ആലപ്പുഴ -34.5
 കോട്ടയം -37.5
 കൊച്ചി -36.9
 തൃശൂർ -35.7
 പാലക്കാട് -34.3
 കരിപ്പൂർ -35.7
 കോഴിക്കോട് - 36.2
 കണ്ണൂർ -37.2

 30 വർഷത്തെ കണക്കിൽ സംസ്ഥാനത്ത് 1.5 മുതൽ 2.5 സെൽഷ്യസ് വരെ താപനില വർദ്ധിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNBURN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.