SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.57 AM IST

പി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചു; സ്ഥിരീകരണവുമായി ഇ പി ജയരാജൻ

p-jayarajan

കണ്ണൂർ: സി പി എം നേതാവ് പി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് സമ്മതിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നുമാണ് പി ജയരാജൻ ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

സി പി എം സംസ്ഥാന സമിതിയിലാണ് പി ജയരാജൻ ഇ പിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജൻ ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത്തരത്തിലൊരു ആരോപണം പി ജയരാജൻ ഉന്നയിച്ചിട്ടില്ലെന്നും എല്ലാം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P JAYARAJAN, EP JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.