SignIn
Kerala Kaumudi Online
Thursday, 25 April 2024 9.32 PM IST

മുൻകൂർ അനുമതിയില്ലാതെ കെ ടി യു വിസി സ്ഥാനം ഏറ്റെടുത്തു, സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി സർക്കാർ

kk

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെ കൂടുതൽ നടപടികളുമായി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനമേറ്റെടുത്തതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് സിസ തോമസിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകി. നിയമനം നൽകി അഞ്ചു മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചത്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പകരം നിയമനം നൽകിയിരുന്നുമില്ല. തുടർന്ന് സിസ നൽകിയ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിട്ടു. സിസ തോമസിന് പകരം നിയമിച്ചത് കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യയാക്കിയ ഡോ. എം.എസ്. രാജശ്രീയെയാണ് നിലവിൽ വി.സി സ്ഥാനത്ത് തുടരുന്നതിൽ സിസ തോമസിന് തടസമില്ല. അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KTU VC, TECHNICAL UNIVERSITY, DR SISA THOMAS, SISA THOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.