SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.05 PM IST

'മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴ'; പഞ്ചായത്തംഗത്തിന്റെ ശബ്ദരേഖ പുറത്ത്

riyas

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങിൽ എത്തിയില്ലെങ്കിൽ പിഴ നൽകണമെന്ന് കുടുംബശ്രീ അംഗങ്ങളോട് പഞ്ചായത്തംഗം പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്‌ഘാടനത്തിന് എത്താനാണ് ആനാട് പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ ശ്രീജ സന്ദേശമയച്ചത്. പങ്കെടുക്കാത്തവർ 100 രൂപ പിഴയടയ്ക്കണമെന്നും വാട്സാപ്പ് ഗ്രൂപ്പിലയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

' പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളേ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. വൈകിട്ട് നാലുമണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജി ആർ അനിൽ ആണ് അദ്ധ്യക്ഷത വഹിക്കുന്നത്. രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. അഥവാ വയ്ക്കണമെന്നാണ് ആവശ്യമെങ്കിൽ ശനിയാഴ്ച വയ്ക്കുക. ഞായറാഴ്ച എല്ലാ അംഗങ്ങളും കൃത്യം നാലരയ്ക്ക് പഴകുറ്റി പാലത്തിൽ എത്തിച്ചേരേണ്ടതാണ്. ഒരു കുടുംബശ്രീയിൽ നിന്നും ഒരു വ്യക്തി പോലും വരാതിരിക്കരുത്. കൃത്യം അഞ്ചരയ്ക്ക് തിരിച്ച് പോകാം. വരാത്തവരിൽ നിന്നും നൂറ് രൂപ പിഴ ഈടാക്കുന്നതാണ്.' - ശബ്ദസന്ദേശത്തിൽ പറയുന്നു.

സംഭവം വാർത്തയായതോടെ, പരിപാടിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാണ് ഇത്തരമൊരു ശബ്ദ സന്ദേശം അയച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ പഞ്ചായത്ത് അംഗത്തിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIYAS, MUHAMMED RIYAS, CPI, WARD MEMBER, WARNS KUDUMBASREE, WORKERS, VOICE MESSAGE OUT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.