ആസിഫ് അലിയും മംമ്‌ത മോഹൻദാസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ മഹേഷും മാരുതിയും കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. 1984 മോഡൽ മാരുതി 800 കാർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. വളരെ ലളിതമായ ഒരു കുടുംബചിത്രമാണ് മഹേഷും മാരുതിയും.
ചിത്രത്തിന് മൊത്തത്തിൽ പ്രേക്ഷകരിൽ ഒരു കൗതുകം ജനിപ്പിക്കാനാകും. സിനിമയിലെ ചില സന്ദർഭങ്ങൾ പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിയും. എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ഹൃദയസ്‌പർശിയായ ഒരു ഫീൽഗുഡ് മൂവിയാണ് മഹേഷും മാരുതിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |