കോട്ടയം . കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ച് ഗ്രാമീണ വനിതകള്‍ക്കായി നടപ്പിലാക്കിയ ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 30 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നൽകി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സുനില്‍ പെരുമാനൂര്‍, സിജോ ആല്‍പ്പാറയില്‍, ബബിത റ്റി ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |