എലപ്പുള്ളി: മികച്ച അദ്ധ്യാപികയ്ക്കുള്ള നെഹ്റു ഗ്രൂപ്പിന്റെ അവാർഡ് ലഭിച്ച എസ്.എൻ പബ്ലിക് സ്കൂൾ അദ്ധ്യാപിക എസ്.ജിഷയെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് സി.ബാലൻ, അക്കാദമിക് ഡയറക്ടർ ഡോ.എൻ.ശുദ്ധോദനൻ, വൈസ് പ്രസിഡന്റ് വി.ഭവദാസ്, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്.ലസിത, ശിവരാമൻ, സി.രവി, ശശികുമാർ, സി.ഗിരീഷ് സംസാരിച്ചു. 20 വർഷത്തിലധികം അദ്ധ്യാപന പരിചയമുള്ള ജിഷ മികച്ച പ്രഭാഷകയും എഴുത്തുകാരിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |