തൃശൂർ: ലോട്ടറി തൊഴിലാളികളോടുള്ള വഞ്ചനയ്ക്കെതിരെ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥ 13ന് ജില്ലയിൽ പ്രവേശിക്കും. രാവിലെ പത്തിനു തൃശൂർ കോർപറേഷൻ ഓഫീസിനു മുൻപിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് അയ്യന്തോൾ സിവിൽ സ്റ്റേഷൻ, 12.30ന് ഗുരുവായൂർ, നാലിന് ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും സ്വീകരണം നൽകും. 5.30ന് സമാപന സമ്മേളനം ചാലക്കുടി സൗത്തിൽ സനീഷ്കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി മനുമോൻ സൗപർണിക, സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ സെൻ, സെക്രട്ടറി ഫിലിപ് ജേക്കബ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |