തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ രണ്ട് വർഷക്കാലമായി കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും നടത്തി. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ അദ്ധ്യക്ഷനായി. സമരം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
മാലിന്യനീക്കം നിലച്ചാൽ നഗരം മഹാരോഗത്തിന്റെ പിടിയിലാകുമെന്നും മാലിന്യമല നീക്കം ചെയ്യാത്ത മേയറും എൽ.ഡി.എഫ് ഭരണസമിതിയും അപമാനമാണെന്നും രാജിവച്ചു പുറത്തുപോകണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മുൻ മേയർ ഐ.പി. പോൾ, ജോൺ ഡാനിയേൽ, അഡ്വ. ഷാജി കോടൻകണ്ടത്ത്, കെ. ഗിരീഷ്കുമാർ, ഫ്രാൻസിസ് ചാലിശ്ശേരി, ഇ.വി. സുനിൽരാജ്, ലാലി ജയിംസ്, കെ. രാമനാഥൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |