കുന്ദമംഗലം: ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, പഞ്ചായത്തിൽ നിന്നും അനുവദിച്ച ആയിരം രൂപ ഉടൻ വിതരണം ചെയുക, വേതനം മാസാമാസം ലഭ്യമാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച 13, 14 തീയതികളിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ആശ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന പ്രക്ഷോഭത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ആശാ വർക്കർമാർ ധർണ നടത്തി. ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സി.സുനിത ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി പി.വിനീത സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പ്രിയ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എം.എം സുധീഷ് കുമാർ, എ.പി ബിന്ദു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |