കൊച്ചി: ശ്രീ സുധീന്ദ്ര കാർക്കിനോസ് സംയുക്ത സംരംഭത്തിന്റെ ഒന്നാം വാർഷികാഘോഷം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ പ്രസിഡന്റ് ആർ.രത്നാകര ഷേണായ് അദ്ധ്യക്ഷത വഹിച്ചു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി എറണാകുളം പ്രസ് ക്ലബ് അംഗങ്ങൾക്കായി സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ.ആൻജല എലിസബത്ത് ഈപ്പൻ, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ജനറൽ സെക്രട്ടറി മനോഹർ വി.പ്രഭു, കാർക്കിനോസ് ഹെൽത്ത്കെയർ മെഡിക്കൽ ഡയറക്ടറും സി.ഇ.ഒയുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് , എറണാകുളം പ്രസ്ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ് തുടങ്ങിയർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |