കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന "മുന്നേറ്റം" ശിൽപ്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ഉപാദ്ധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില പറവക്കൊടി, നഗരസഭാംഗം പി.രത്നവല്ലി, വടകര നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, ആസൂത്രണ കമ്മിറ്റി ഉപാദ്ധ്യക്ഷൻ എ.സുധാകരൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ശശി കോട്ടിൽ, അനീഷ് ഹരിതം, സൂപ്രണ്ട് കെ.കെ.ബീന, മെമ്പർ സെക്രട്ടറി ടി.കെ.ഷീബ, സി.ഡി.എസ് അധ്യക്ഷരായ കെ.കെ.വിപിന, എം.പി.ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |