പെരിങ്ങോട്ടുകര: ശ്രീസോമശേഖര ക്ഷേത്രത്തിൽ പണി കഴിപ്പിച്ച പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്ന ഗുരുവിന്റെ സങ്കൽപ്പം ഈ പ്രാർത്ഥനാ മന്ദിരത്തിൽ നടക്കുന്ന പ്രാർത്ഥനകളിലൂടെയും പഠന ക്ലാസുകളിലൂടെയും സഫലമാകട്ടെയെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി പ്രബോധതീർത്ഥ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് വി.കെ. സുശീലൻ, കൺവീനർ രാജീവ് തൊടുപറമ്പിൽ എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന പ്രാർത്ഥനായോഗത്തിന് സന്യാസിമാരും ബ്രഹ്മചാരിമാരും ക്ഷേത്രം ശാന്തിമാരും ഉപദേശക സമിതി അംഗങ്ങളും നേതൃത്വം നൽകി.
ഇരുന്നൂറിലേറെ പേർക്ക് ഒരേസമയം പ്രാർത്ഥിക്കാനുള്ള സൗകര്യം പ്രാർത്ഥനാ മന്ദിരത്തിലുണ്ട്. വേട്ടുനന്ത്ര ശിവരാമൻ ഭാര്യ പുഷ്പാർജ്ജനയിയുടെ സ്മരണാർത്ഥം മകൻ വി.എസ്. രജിത്താണ് മന്ദിരം പണി കഴിപ്പിച്ച് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |