കിളിമാനൂർ:പ്രതിഭാ ലൈബ്രറി ആന്റ് റീഡിംഗ് റൂമിൽ വനിതാദിനം ആചരിച്ചു. പ്രതിഭാ ലൈബ്രറി പ്രസിഡന്റ് ജി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വനിതകളെ ആദരിച്ചു.പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, വാർഡ് മെമ്പർ സുജി പ്രസാദ്,ഗവൺമെന്റ് എച്ച്.എസ്.എസ് കൊടുവഴന്നൂരിലെ എച്ച്.എം ലിനിലേഖ,അങ്കണവാടി ടീച്ചർ അംബിക, കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സുധ,ക്ഷീരകർഷക അവാർഡ് ജേതാവ് ശോഭ ലേഖ,ഹരിത കർമ്മ സേനാ അംഗങ്ങളായ മായ,ഗീതാകുമാരി, യൂണിവേഴ്സിറ്റി സംസ്ഥാന ടീം അംഗമായ കുമാരി അഖില എന്നിവരെയാണ് ആദരിച്ചത്. വിജയകുമാർ കെ സ്വാഗതം പറഞ്ഞു.ഹരി ശങ്കർ,വൈശാഖ്,ഉമേഷ്,ശശിധരൻ നായർ, പ്രശാന്ത് എന്നിവർ സംസാരിച്ചു.മോഹനൻ നായർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |