നെടുമ്പാശേരി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ യാത്രക്കാരൻ ബെൽറ്റിന്റെയും കാപ്സ്യൂളിന്റെയും രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽനിന്നെത്തിയ വളാഞ്ചേരി സ്വദേശി നാസറാണ് 224 ഗ്രാം സ്വർണം ബെൽറ്റിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചത്. 265 ഗ്രാമിന്റെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലും ഒളിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |