SignIn
Kerala Kaumudi Online
Thursday, 25 April 2024 10.51 PM IST

ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ: ഗൃഹസന്ദർശനം നടത്തി കെ. സുധാകരൻ

k-sudhakaran

കണ്ണൂർ: രാജ്യത്തെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നതെന്നും കെ.സുധാകരൻ എം.പി. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി നടത്തുന്ന ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പരിപാടിയുടെ ഭാഗമായ ഗൃഹസന്ദർശനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ബർണശ്ശേരി സെന്റ് തെരാസസ് സ്‌കൂൾ പരിസരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മാത്രമാണ് രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ പാർട്ടി. എല്ലാവരെയും ഒരു പോലെ കാണുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ബി.ജെ.പി വിദ്വേഷ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്. ഇനിയൊരു വിഘടനം വേണ്ടെന്നും നാം എല്ലാവരും ഒറ്റകെട്ടാണെന്നും ഭാരത് ജോഡോ യാത്ര ഭാരത സമൂഹത്തോട് പറഞ്ഞെന്നും കെ.സുധാകരൻ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് അഡ്വ .മാർട്ടിൻ ജോർജ്ജ് , കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ,പി.എം നിയാസ്, സോണി സെബാസ്റ്റ്യൻ, വി.എ നാരായണൻ ,അഡ്വ. ടി.ഒ മോഹനൻ ,സജീവ് മാറോളി ,പി.ടി. മാത്യു, കെ.സി മുഹമ്മദ് ഫൈസൽ , കെ.പ്രമോദ് ,രാജീവൻ എളയാവൂർ , അമൃത രാമകൃഷ്ണൻ ,വി.പി അബ്ദുൽ റഷീദ്,ടി.കെ അജിത്ത്, കെ.പി സാജു ,സുരേഷ് ബാബു എളയാവൂർ, കെ ബാലകൃഷ്ണൻ ,റഷീദ് കവ്വായി ,സി.ടി ഗിരിജ, ടി.ജയകൃഷ്ണൻ, സി.വി സന്തോഷ്, സുധീഷ് മുണ്ടേരി ,കല്ലിക്കോടൻ രാഗേഷ്, പി.കെ രാഗേഷ് , എം.പി രാജേഷ്, മനോഹരൻ തളിക്കാവ്, ആൻഡ്ര്യൂസ്, രതീഷ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിലെ എല്ലാ വീടുകളിലും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കമെന്ന് നേതാക്കൾ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.