കാസർകോട് :സൈബർ അതിക്രമങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമായി ജില്ലാ എസ്.പി.സി കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സെയ്ഫ് പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലാ എസ്.പി.സി നോഡൽ ഓഫീസർ നർക്കോട്ടിക്ക് സെൽ ഡിവൈ എസ് പി എം.എ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ എസ്. ഐ കെ.ശ്രീധരൻ, ചൈൽഡ് ഫ്രണ്ട്ലി പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ പി.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ഇല്യാസ്, കൃഷ്ണവേണി, വാണി വിജയ, ഡോ.പത്മസുധ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എസ്.ഐ.ടി.തമ്പാൻ സ്വാഗതവും കെ.വി.ബിജുമാഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി 100 എസ്.പി.സി കാഡറ്റ്സ്, വിദ്യാർത്ഥികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |