തൃശ്ശൂർ: യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ജിം ട്രെയിനർ പിടിയിൽ. പാലക്കൽ സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വടൂക്കര ഫോർമൽ ഫിറ്റ്നസ് സെന്ററിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ പേരിൽ യുവതി നൽകിയ പരാതിയിന്മേലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസം 22-നായിരുന്ന കേസിനാസ്പദമായ സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ് സ്റ്റീം ബാത്ത് ചെയ്യുന്നതിനിടയിലാണ് പ്രതി കൃത്യം നിർവഹിച്ചത്. യുവതി ബഹളം വെച്ച് പ്രതിരോധിച്ചതോടെ ഇയാൾ പിന്മാറി. സംഭവത്തെത്തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു ബലാത്സംഗക്കേസ് നിലവിലുള്ളതായാണ് പൊലീസ് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |