അമ്പലപ്പുഴ: നീർക്കുന്നം എസ് .ഡി .വി ഗവ.യു.പി സ്കൂളിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് എ.എം.ആരിഫ് എം.പി നിർവ്വഹിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. അറബിക് കാലിഗ്രാഫി രചനയിൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ പൂർവ്വ വിദ്യാർത്ഥിനി ഷാഹിന മനാഫിനെ എം.പി അനുമോദിച്ചു . ജനപ്രതിനിധികളായ അഡ്വ.പ്രദീപ്തി സജിത്, സുനിത പ്രദീപ്, എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ്.കുട്ടി ,വി. സുമംഗലി, വിനോദ് കുമാർ , നിധിൽകുമാർ, സീന മനോജ്, രജനി. പി.ആർ, ആർ.സജിമോൻ , സുനീർ, ശ്യാം , എച്ച്.നിസാർ ,ദിവ്യ , ശാലിനി ,ജീഷ , ജീതു, സെയ്ഫ് , സോഫിയ,പ്രഥമാധ്യാപിക എ.നദീറ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |