SignIn
Kerala Kaumudi Online
Saturday, 20 April 2024 1.06 AM IST

ഓമല്ലൂർ വയൽവാണിഭം 15ന് ആരംഭിക്കും

omalllor

പത്തനംതിട്ട: കാർഷിക സംസ്‌കൃതിയുടെ പ്രൗഢമായ ഗതകാല സ്മരണകൾ ഉണർത്തുന്ന ഓമല്ലൂർ വയൽവാണിഭം 15ന് ആരംഭിക്കും. അഞ്ചുദിവസം നീളുന്ന സാംസ്‌കാരിക പരിപാടികളാണ് ഇക്കൊല്ലത്തെ വാണിഭത്തിന്റെ പ്രത്യേകതയെന്ന് സംഘാടകസമിതി ചെയർമാനും ഓമല്ലൂർ ഗ്രാമാപഞ്ചായത്ത് പ്രസിഡന്റുമായ ജോൺസൺ വിളവിനാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആറു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രവും പാരമ്പര്യവുമുള്ള മേളയാണ് ഓമല്ലൂരിലേത്. കൊല്ലം ജില്ലയിലെ വെളിനെല്ലൂർ ഗ്രാമപഞ്ചായത്തിലെ തെക്കേവയലും ഓമല്ലൂരിലെ വയലേലകളുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ സ്മരണകൾ വീണ്ടും അയവിറക്കിക്കൊണ്ടാകും ഇക്കൊല്ലവും മേള ആരംഭിക്കുന്നത്.

14ന് രാവിലെ വെളിനെല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ക്ഷേത്രഭാരവാഹികളുടെയും സ്വീകരണങ്ങൾക്കുശേഷം തെക്കേവയലിൽ നിന്നും ദീപപ്രയാണ ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്ക് ആനന്ദപ്പള്ളി മരമടി സംഘത്തിന്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. വൈകുന്നേരം 4.30ന് ദീപശിഖ ഓമല്ലൂർ വയലിലെ പാലമരച്ചുവട്ടിൽ സ്ഥാപിക്കും. 15ന് പുലർച്ചെ കാലിച്ചന്ത ആരംഭിക്കും. കാലിച്ചന്തയിലെത്തുന്ന മികച്ച രണ്ടു കറവപ്പശുക്കൾക്കും കാള, പോത്ത്, ആട് എന്നിവയ്ക്കും കാഷ് അവാർഡുകൾ നൽകും.

കാർഷിക വിപണന മേള രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഓമല്ലൂർ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗങ്ങൾ, കർഷകസംഘം ഭാരവാഹികൾ, കൃഷിവകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കാർഷിക സെമിനാർ നടക്കും.

കാർഷികവിളകളുടെ വൻശേഖരം വാണിഭത്തിലുണ്ടാകും. വിവിധയിനം പച്ചക്കറി തൈകൾ, സ്വകാര്യ നഴ്‌സറികളുടെ ചെടിവില്പന, അടുക്കള ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ മേളയിൽ വില്പനയ്ക്കുണ്ടാകും. വാണിഭം ഒരുമാസത്തോളം നീണ്ടുനിൽക്കും. കന്നുകാലി വില്പനയ്‌ക്കൊപ്പം കാളവണ്ടികൾ, ഉഴവുകാളകൾ ഇവയുടെ പ്രദർശനവും ക്രമീകരിക്കും. സെമിനാറുകൾ, കലാസന്ധ്യ എന്നിവയും നടക്കും.
ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, വിവിധ കമ്മിറ്റി കൺവീനർമാരായ സജയൻ ഓമല്ലൂർ, സുബിൻ തോമസ്, അഭിലാഷ് ഓമല്ലൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഘോഷയാത്ര
വയൽ വാണിഭത്തിന്റെ ആദ്യദിനത്തിൽ വൈകുന്നേരം 4.30ന് സാംസ്‌കാരിക ഘോഷയാത്ര പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നാരംഭിക്കും. പുലികളി, ഉഴവുകാളകൾ, ഉരുക്കൾ, തെയ്‌ക്കോലങ്ങൾ, കുടുംബശ്രീയുടെ പ്ലോട്ടുകൾ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. പുലികളി സമ്മേളനവേദിയിലും അവതരിപ്പിക്കും.
5.30ന് സാംസ്‌കാരിക സമ്മേളനത്തിൽ വയൽ വാണിഭത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് ചലച്ചിത്ര പിന്നണി ഗായകരായ ആതിര സുരേഷ്, കേരളപുരം ശ്രീകുമാർ എന്നിവർ നയിക്കുന്ന ഗാനമേളയും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.