SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.16 PM IST

മദർ ഓഫ് ദി ഇയർ പുരസ്കാരം

bindu
അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ ആഭിമുഖ്യത്തിലുള്ള മദർ ഒഫ് ദി ഇയർ പുരസകാരം ബിന്ദുവിന് എൻ.കെ. പ്രേമചന്ദ്രൻസമ്മാനിക്കുന്നു

പാരിപ്പള്ളി: അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മദർ ഒഫ് ദി ഇയർ പുരസകാരം മുക്കടസ്വദേശി കിഴക്കുംകര പുത്തൻ വീട്ടിൽ ബിന്ദുവിന് വനിതാദിനത്തിൽ സമ്മാനിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് അവാർഡ് ദാനം നിർവഹിച്ചത്. ബിന്ദുവിന് രണ്ടു മക്കളാണ്. മുത്ത മകൻ ഓട്ടിസം ബാധിതനാണ്. രണ്ടാമത്തെ മകൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. ബിന്ദുവിന്റെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. ഈ പ്രതിസന്ധിയിലും തളരാതെ ഒറ്റയാൾ പോരാട്ടത്തിലൂടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയതിനാണ് ബിന്ദുവിന് പുരസ്കാരം സമ്മാനിച്ചത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പി.ടി.എവൈസ് പ്രസിഡന്റ് അനിൽകുമാർ, ഹെഡ് മിസ്ട്രസ് എസ്.ജെ. ഗിരിജകുമാരി പാരിപ്പളളി എസ്.ഐ അജിത്,

എസ്.പി.സി കൊല്ലം എ.ഡി.എൻ.ഒ രാജേഷ്, വാർഡ് മെമ്പർമുരളീധരൻ,എസ്.പി.സി കൊല്ലം എ.എൻ.ഒ സാബു, പി.ടി.എ അംഗങ്ങളായ അനീഷ്, സന്തോഷ് കുമാർ,
സി.പി.ഒ മാരായ എ.സുഭാഷ്ബാബു, ബിന്ദു,​ മനോജ്‌നാഥ്, സ്റ്റാഫ് സെക്രട്ടറി ജിഷ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.