ബീജിംഗ് : ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ വിശ്വസ്തൻ ലീ ക്വിയാംഗ് ഇന്നലെ ചുമതലയേറ്റു. 63കാരനായ ലീ നേരത്തെ ഷാങ്ങ്ഹായ് പാർട്ടി സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ തന്നെ ലീ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായിരുന്നു. ഷീ ജിൻപിംഗിന് ശേഷം ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാളാണ് ഇനി മുതൽ ലീ. കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഷാങ്ങ്ഹായ് നഗരത്തിൽ ലോക്ക്ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ ലീ വാർത്തകളിൽ ഇടംനേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |