SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.12 PM IST

'ആ നടനെ ഒരുപാട് ഇഷ്ടമായിരുന്നു, അദ്ദേഹത്തിന്റെ വിവാഹദിവസം ഹൃദയം തകർന്നു'; മനസുതുറന്ന് മീന

meena

തെന്നിന്ത്യൻ സിനിമയിൽ നായികനടിയായി തിളങ്ങുന്ന മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കുകയാണ്. ഇതിനിടെ ഇതുവരെ പുറത്തുപറയാത്ത ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് താരം. ഇന്ത്യൻ സിനിമയിലെ ഒരു നടനെ ഒരുപാടിഷ്ടമായിരുന്നെന്നും അദ്ദേഹത്തിന്റെ വിവാഹവാർത്ത ഹൃദയം തകർത്തെന്നുമാണ് മീന വെളിപ്പെടുത്തിയത്.

ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനെ ഏറെ ഇഷ്ടമായിരുന്നെന്നാണ് മീന പറഞ്ഞത്. തനിക്ക് ഭർത്താവായി ഹൃതിക്കിനെ പോലൊരാൾ മതിയെന്നായിരുന്നു അമ്മയോട് പറഞ്ഞിരുന്നത്. ഹൃതിക്കിന്റെ വിവാഹദിവസം തന്റെ ഹൃദയം തകർന്നുപോയി. അന്ന് തനിക്ക് കല്യാണമായിരുന്നില്ലെന്നും മീന പറഞ്ഞു. തമിഴ് ചാനലായ സിനി ഉലകത്തിൽ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയിലാണ് മീന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മീന ഹൃതിക്കിനെ പരിചയപ്പെടുന്ന ഫോട്ടോ സുഹാസിനി പങ്കുവച്ചപ്പോൾ മീന ഹൃദയം തുറക്കുകയായിരുന്നു.

രജനീകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം പടയപ്പയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നെഗറ്റീവ് റോളിൽ തന്നെയാണ് ആദ്യം പരിഗണിച്ചതെന്നും മീന വെളിപ്പെടുത്തി. എന്നാൽ നായികയായി തിളങ്ങിനിൽക്കുന്ന സമയത്ത് വില്ലത്തി വേഷം ചെയ്താൽ കരിയറിനെ ബാധിക്കുമോയെന്ന് ഭയന്ന് ആ വേഷം സ്വീകരിക്കേണ്ടെന്ന് അമ്മ പറഞ്ഞുവെന്നും അതിനാൽ നിരസിക്കുകയായിരുന്നെന്നും മീന പറഞ്ഞു. എന്നാൽ ആ കഥാപാത്രം ചെയ്യേണ്ടതായിരുന്നെന്ന് പിന്നീട് തോന്നിയതായും മീന വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEENA, ACTRESS, LOVED, ACTOR, WEDDING DAY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.