SignIn
Kerala Kaumudi Online
Thursday, 18 July 2019 3.41 PM IST

ഇനി നദ്ദയുടെ ഊഴം

jp-nadda

ബാ​ല​നാ​യി​രി​ക്കെ​ ​ബീ​ഹാ​റി​നെ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ന്ന​ ​ആ​ൾ​ ​ഇ​ന്ത്യാ​ ​ജൂ​നി​യ​ർ​ ​സ്വി​മ്മിം​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട് ​ജ​ഗ​ത് ​പ്ര​കാ​ശ് ​ന​ദ്ദ​ ​എ​ന്ന​ ​ജെ.​പി.​ന​ദ്ദ.​ ​ഇ​ക്ക​ഴി​‌​ഞ്ഞ​ ​ലോ​ക് ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​സ്.​പി​-​ബി.​എ​സ്.​പി​ ​സ​ഖ്യം​ ​യു.​പി​യി​ൽ​ ​സൃ​ഷ്ടി​ച്ച​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​ബി.​ജെ.​പി​ ​നേ​ടി​യ​ ​വ​ൻ​വി​ജ​യ​ത്തി​ൽ​ ​ഈ​ ​മു​ൻ​ ​നീ​ന്ത​ൽ​ ​താ​രം​ ​വ​ഹി​ച്ച​ ​പ​ങ്ക് ​സു​പ്ര​ധാ​ന​മാ​യി​രു​ന്നു.​ ​വ​ൻ​ ​തി​രി​ച്ച​ടി​ ​പ്ര​തീ​ക്ഷി​ച്ച​ ​സ്ഥാ​ന​ത്ത് 62​ ​സീ​റ്റി​ന്റെ​ ​ക​രു​ത്തു​ള്ള​ ​നേ​ട്ട​മാ​ണ് ​ന​ദ്ദ​ ​യു.​പി​യി​ൽ​ ​പാ​ർ​ട്ടി​ക്ക് ​സ​മ്മാ​നി​ച്ച​ത്.​ ​ബി.​ജെ.​പി​യു​ടെ​ ​ശ​ക്ത​നാ​യ​ ​സാ​ര​ഥി​ ​അ​മി​ത് ​ഷാ​യ്ക്ക് ​പി​ൻ​ഗാ​മി​യാ​കാ​ൻ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്കു​ള്ള​ ​ന​ദ്ദ​യു​ടെ​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ ​പി​ന്നി​ൽ​ ​ഈ​ ​വി​ജ​യ​ത്തി​ന്റെ​ ​തൂ​വ​ൽ​കൂ​ടി​യു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യാ​ണെ​ങ്കി​ലും​ ​അ​ടു​ത്ത​വ​ർ​ഷം​ ​ജ​നു​വ​രി​യി​ൽ​ ​പാ​ർ​ട്ടി​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യി​ലേ​ക്ക് ​ന​ദ്ദ​ ​നി​യോ​ഗി​ക്ക​പ്പെ​ടും.


ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​ബി​ലാ​സ് ​പൂ​ർ​ ​ജി​ല്ല​യി​ലെ​ ​വി​ജ​യ് ​പൂ​രി​ലാ​ണ് ​കു​ടും​ബ​ത്തി​ന്റെ​ ​വേ​രു​ക​ളെ​ങ്കി​ലും​ ​ന​ദ്ദ​ ​ജ​നി​ച്ച​ത് ​ബീ​ഹാ​റി​ലെ​ ​പാ​റ്റ്ന​യി​ലാ​ണ്.​ 1960​ ​ഡി​സം​ബ​ർ​ ​ര​ണ്ടി​നാ​ണ് ​ജ​ന​നം.​അ​ച്ഛ​ൻ​ ​റാ​ഞ്ചി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സല​റാ​യി​രു​ന്നു.​ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​ന​ദ്ദ​ ​എ.​ബി.​വി.​പി​ ​പ്ര​വ​ർ​ത്ത​ക​നാ​യി.​ ​


ബീ​ഹാ​റി​ലും​ ​ഹി​മാ​ച​ലി​ലു​മാ​യി​ ​പ​ഠ​ന​വും​ ​രാ​ഷ്ട്രീ​യ​വും​ ​ന​ദ്ദ​ ​മാ​റി​ ​മാ​റി​ ​പ​യ​റ്റി.​ പ​ാട്‌​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ബി.​എ​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​നി​യ​മ​പ​ഠ​ന​ത്തി​നാ​യി​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​പോ​യി.​ ​പ​ഴ​യ​ ​പ​ഞ്ചാ​ബി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​ക​മ്മ്യൂ​ണി​സ​ത്തി​ന് ​ഏ​റെ​ ​വേ​രോ​ട്ട​മു​ള്ള​ ​മ​ണ്ണാ​യി​രു​ന്നു.​ ​എ​സ്.​എ​ഫ്.​ഐ​ ​ആ​യി​രു​ന്നു​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഭ​രി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ 1984​ ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യം​ ​എ.​ബി.​വി.​പി​ക്കാ​യി​രു​ന്നു.​ ​ജെ.​പി.​ ​ന​ദ്ദ​ ​യൂ​ണി​വേ​ഴ്‌​സി​റ്രി​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​യാ​യി.​നി​യ​മ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​പ്രാ​ക്‌​ടീ​സി​നൊ​രു​ങ്ങു​ന്ന​തി​ന് ​പ​ക​രം​ ​അ​ദ്ദേ​ഹം​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​എ.​ബി.​വി.​പി ​പ്ര​വ​ർ​ത്ത​ക​നാ​യി​ .​ 1989​ ​ൽ​ ​എ.​ബി.​വി.​പി​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​മാ​രി​ൽ​ ​ഒ​രാ​ളാ​യി.​ ​അ​ന്ന് ​അ​ദ്ദേ​ഹ​ത്തി​നൊ​പ്പം​ ​ഇ​പ്പോ​ഴ​ത്ത​ ​കേ​ന്ദ്ര​ ​പാ​ർ​ല​മെ​ന്റ​റി​-​വി​ദേ​ശ​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​നും​ ​ഉ​ണ്ടാ​യി​രു​ന്നു.


സം​ഘ​ട​നാ​ ​മി​ക​വും​ ​ഭ​ര​ണ​നേ​തൃ​ത്വ​ ​മി​ക​വും​ ​ഒ​രു​പോ​ലെ​യു​ള്ള​ ​നേ​താ​വാ​ണ് ​ന​ദ്ദ.​മോ​ദി​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​ആ​രോ​ഗ്യ​വ​കു​പ്പു​മ​ന്ത്രി​യാ​യി​ ​ന​ദ്ദ​ ​തി​ള​ങ്ങി​യി​രു​ന്നു. ആ​യു​ഷ്‌​മാ​ൻ​ ​ഭാ​ര​ത് ​ഉ​ൾപ്പെടെ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​രോ​ഗ്യ​ ​ഭൂ​പ​ട​ത്തി​ൽ​ ​ഭ​ര​ണ​ ​പ്രാ​ഗ​ല്‌​ഭ്യ​ത്താ​ൽ​ ​ഒ​പ്പു​ ​ചാ​ർ​ത്തി​ ​ജെ.​പി​ .​ന​ദ്ദ.​ ​എ​ങ്കി​ലും​ ​ഇ​ത്ത​വ​ണ​ ​ന​രേ​ന്ദ്ര​മോ​ദി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പേ​രി​ല്ലാ​തി​രു​ന്ന​പ്പോ​ൾ​ ​പാ​ർ​ട്ടി​ ​അ​നു​ഭാ​വി​ക​ളി​ൽ​ ​സം​ശ​യ​മേ​തു​മി​ല്ലാ​യി​രു​ന്നു.​ ​കാ​ര​ണം​ ​ഭ​ര​ണ​രം​ഗ​ത്ത് ​അ​ദ്ദേ​ഹം​ ​തെ​ളി​യി​ച്ച​ ​പ്രാ​ഗ​ല്‌​ഭ്യം​ ​ഇ​ത്ത​വ​ണ​ ​പാ​ർ​ട്ടി​യു​ടെ​ ​വ​ള​ർ​ച്ച​യ്‌​ക്ക് ​വി​നി​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന് ​അ​വ​ർ​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു.


2010​ ​ൽ​ ​നി​തി​ൽ​ ​ഗ​ഡ്‌​ക​രി​യാ​ണ് ​പാ​ർ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ടി​യാ​യി​ ​അ​ദ്ദേ​ഹ​ത്തെ​ ​ദേ​ശീ​യ​നി​ര​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​ത്.​ ​ഒ​പ്പം​ ​പാ​ർ​ല​മെ​ന്റ​റി​ ​ബോ​ർ​ഡ് ​അം​ഗ​വും​ ​അ​തി​ന്റെ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​നദ്ദ. 1991​ ​ൽ​ ​യു​വ​മോ​ർ​ച്ച​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റാ​യി.​ ​മൂ​ന്ന് ​ത​വ​ണ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​ഒ​രു​ ​ത​വ​ണ​ ​ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു.​രാ​ജ്നാ​ഥ് ​സിം​ഗ് ​പാ​ർ​ട്ടി​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യൊ​ഴി​ഞ്ഞ​പ്പോ​ഴും​ ​ന​ദ്ദ​യു​ടെ​ ​പേ​ര് ​പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു.​എ​ന്നാ​ൽ​ ​അ​ന്ന് ​അ​മി​ത് ​ഷാ​യാ​ണ് ​പ്ര​സി​ഡ​ന്റാ​യ​ത്.​ബി.​ജെ.​പി​ക്കും​ ​ആ​ർ.​എ​സ്.​എ​സ്​ ​നേ​തൃ​ത്വ​ത്തി​നും​ ​ഒ​രു​പോ​ലെ​ ​പ്രി​യ​ങ്ക​ര​നാ​ണ് ​ന​ദ്ദ.​ഹി​മാ​ച​ൽ​ ​സ​‌​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ച​രി​ത്രാ​ദ്ധ്യാ​പി​ക​യാ​യ​ ​ഡോ.​മ​ല്ലി​കാ​ ​ന​ദ്ദ​യാ​ണ് ​ഭാ​ര്യ. ര​ണ്ട് ​ആ​ൺ​മ​ക്ക​ളു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, JP NADDA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.