ലോസ്ആഞ്ചലസ് : ഇന്ത്യൻ ഷോർട്ട് ഫിലിമിന് ഓസ്കാർ. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ എലിഫെന്റ് വിസ്പറേഴ്സ് പുരസ്കാരം നേടി. കാർത്തിക് ഗോൺസാൽവെയും ഗുണീത് മോങ്കെയുമാണ് സംവിധാനം ചെയ്തത്.
തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ഈ ഹൃസ്വചിത്രം പറയുന്നത്. 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ ആണിത് റിലീസ് ചെയ്തത്.
'The Elephant Whisperers' wins the Oscar for Best Documentary Short Film. Congratulations! #Oscars #Oscars95 pic.twitter.com/WeiVWd3yM6
— The Academy (@TheAcademy) March 13, 2023
അതേസമയം, ആർ ആർ ആറിലെ "നാട്ടു നാട്ടു ഗാനം" ഒരു കൂട്ടം കലാകാരന്മാർ ഓസ്കാർ വേദിയിൽ അവതരിപ്പിച്ചു. നടി ദീപിക പദുക്കോൺ ഗാനത്തെ പ്രശംസിച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു കലാകാരന്മാരുടെ പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |