SignIn
Kerala Kaumudi Online
Saturday, 20 April 2024 9.33 PM IST

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും ഒരേ സ്ഥാനാർത്ഥി; സംഭവം പത്തനംതിട്ടയിൽ

flag

പത്തനംതിട്ട: ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും. പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്തിലാണ് സംഭവം. കേരള കോൺഗ്രസ് അംഗം റോയി ഫിലിപ്പിനെയാണ് ഇരു മുന്നണികളും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുക. മുൻ പ്രസിഡന്റ് രാജി വച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ എൽഡിഎഫ് പിന്തുണ സ്വീകരിക്കാൻ തയ്യാറായ റോയിക്ക് വിപ്പ് നൽകി പ്രതിരോധം തീർക്കാനാണ് യുഡിഎഫ് തീരുമാനം. ഇന്ന് രാവിലെ 11നാണ് തിരഞ്ഞെടുപ്പ് നടക്കുക.

അഞ്ച് അംഗങ്ങൾ വീതമാണ് എൽഡിഎഫിനും യുഡിഎഫിനും കോഴഞ്ചേരി പഞ്ചായത്തിലുള്ളത്. ബിജെപിയ്ക്ക് രണ്ട് അംഗങ്ങളും. ഒരു സ്വതന്ത്ര അംഗവുമുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നൽകിയ വിപ്പ് മറികടന്ന് എൽഡിഎഫിനൊപ്പം നിൽക്കാനാണ് റോയി ഫിലിപ്പിന്റെ തീരുമാനം. റോയിയെ പിന്തുണയ്ക്കുന്നതിലൂടെ യുഡിഎഫിനെ ഭിന്നിപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഈ തീരുമാനത്തിൽ പ്രവർത്തകർക്ക് എതിർപ്പുള്ളതിനാൽ നേതാക്കൾ പരസ്യപ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLAG, LDF, UDF, ELECTION, PRESIDENT ELECTION, SAME CANDIDATE, FOR LDF AND UDF, IN KOZHANCHERRY PANCHAYATH PRESIDENT ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.