SignIn
Kerala Kaumudi Online
Thursday, 25 April 2024 6.27 AM IST

ആർ ആർ ആർ ബോളിവുഡ് ചിത്രമെന്ന് ഓസ്കാർ വേദിയിൽ അവതാരകൻ; പിന്നാലെ വ്യാപക പ്രതിഷേധം

jimmy-kimmel

ഓസ്കാർ സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് എസ് എസ് രാജമൗലിയുടെ ആർ ആർ ആർ. രാം ചരണും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഓസ്കാർ വേദിയിൽ മിന്നിത്തിളങ്ങിയപ്പോൾ അത് ദക്ഷിണേന്ത്യയ്ക്ക് കൂടി അഭിമാനിക്കാൻ കാരണമായി. എന്നാൽ പുരസ്കാര വേദിയിൽ അവതാരകൻ ജിമ്മി കിമ്മൽ ആർ ആർ ആറിനെ വിശേഷിപ്പിച്ചത് ബോളിവുഡ് ചിത്രമെന്നാണ്. ജിമ്മിയുടെ നാക്ക് പിഴ ആരാധക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ഇത് സംബന്ധിച്ച് ട്വിറ്രറിൽ ചർച്ചകൾ ഉണ്ടാവുകയും ചെയ്തു. 'ആർ ആർ ആർ ഒരു ദക്ഷിണേന്ത്യൻ ചിത്രമാണ്. ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. അല്ലാതെ ചിലർ പറയുന്നത് പോലെ ബോളിവുഡ് അല്ല.' എന്നാണ് എഴുത്തുകാരി പ്രീതി ചിബ്ബർ പറഞ്ഞത്. ഓസ്കാറിന് വിവാദങ്ങളും സംഘർഷങ്ങളും ഇഷ്ടമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. അതേസമയം, ഓസ്കാർ വേദിയിൽ 'നാട്ടു നാട്ടു' ഗാനം അരങ്ങേറിയപ്പോൾ അവതാരകയായ ദീപിക പദുക്കോൺ വിശേഷിപ്പിച്ചത് ഇന്ത്യൻ പ്രൊഡക്ഷനിലുള്ള തെലുങ്ക് ചിത്രമെന്നാണ്.

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള ഒരു വാർത്താസമ്മേളനത്തിൽ 'ആർ ആർ ആർ ഒരു ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള തെലുങ്ക് ചിത്രമാണ്' എന്നാണ് സംവിധായകൻ എസ് എസ് രാജമൗലി പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JIMMY KIMMEL, OSCAR, AWARD, RRR, RAJAMOULI, JIMMY KIMMEL CALLS RRR, A BOLLYWOOD FILM, IN OSCAR MONOLOGUE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.