സിനിമ റിവ്യു ചെയ്യുന്നതിനോട് എതിർപ്പൊന്നുമില്ലെന്നും എന്നാലത് ചെയ്യുന്ന രീതിയാണ് പ്രശ്‌നമെന്നും നടൻ ഉണ്ണി മുകുന്ദൻ. വ്യക്തിഹത്യ, ബോഡി ഷെയിമിംഗ്, വീട്ടുകാരെക്കുറിച്ച് പറയുന്നത് ഒക്കെ അംഗീകരിക്കാനാവില്ല. താൻ ജിവിച്ച സാഹചര്യങ്ങൾ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തിൽ അധിക്ഷേപിച്ചപ്പോൾ അങ്ങനെയാണ് പ്രതികരിക്കാൻ തോന്നിയതെന്നും ഉണ്ണി മുകുന്ദൻ മനസുതുറന്നു. അടുത്തിടെ ഉണ്ണി മുകുന്ദനും മറ്റൊരു വ്യക്തിയും തമ്മിലുള്ള ഫോൺ സംഭാഷണവും അതിനുപിന്നാലെയുണ്ടായ വിവാദത്തിലും പ്രതികരിക്കുകയായിരുന്നു താരം. കൗമുദി ടീവിയുടെ നാലാമിടം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
ദൈവ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹമുള്ളതായും ഉണ്ണി വെളിപ്പെടുത്തി. താൻ വളർന്നുവന്ന സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. വീട്ടിലും കുടുംബത്തിലും ദൈവാരാധനയുണ്ട്. ഇഷ്ടപ്പെട്ട കുറേ ദൈവങ്ങളുണ്ട്. പരശുരാമൻ, അർജുനൻ, മഹാഭാരതത്തിലെ നിരവധി കഥാപാത്രങ്ങൾ, അങ്ങനെ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹമുള്ളതായി ഉണ്ണി മുകുന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |